Image

കിഴക്കിന്റെ വെനീസ് ഉത്സവ് 2017’ കുവൈത്ത് ജനത ആഘോഷമാക്കി

Published on 26 March, 2017
കിഴക്കിന്റെ വെനീസ് ഉത്സവ്  2017’ കുവൈത്ത് ജനത ആഘോഷമാക്കി

കുവൈത്ത്: മാര്‍ച്ച് 23നു വ്യഴാഴ്ച അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ അബ്ബാസിയയില്‍ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈത്തിന്റെ ഒന്നാം വാര്‍ഷികം 'കിഴക്കിന്റെ വെനീസ് ഉത്സവ് 2017’ ജനസാന്നിധ്യം കൊണ്ടും കലാവിരുന്നുകൊണ്ടും ശ്രദ്ധേയമായി. പ്രസിഡന്റ് രാജീവ് നടുവിലെമുറിയുടെ അധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഉപദേശക സമിതിയംഗം സാം പൈനുംമൂട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. 

ജനറല്‍ കണ്‍വീനര്‍ ബിനോയ് ചന്ദ്രന്‍ വനിതാ ചെയര്‍ പേഴ്‌സണ്‍ സുലേഖാ അജി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീഡിയോ കോളിലൂടെ ആഡിറ്റോറിയത്തില്‍ നിറഞ്ഞു കവിഞ്ഞ സദസിനെ അഭിസംബോധന ചെയ്തു ആശംസ അറിയിച്ചു.സുവനീയറിന്റെ പ്രകാശനം സുവനീയര്‍ കണ്‍വീനര്‍ തോമസ് പള്ളിക്കലിന്റെയും ജോയിന്റ് കണ്‍വീനര്‍ സാജന്‍ പള്ളിപ്പാടിന്റെയും സാന്നിദ്ധ്യത്തില്‍ ഉപദേശക സമതി അംഗം സാം പൈനുംമൂട് മറ്റൊരു ഉപദേശക സമതി അംഗം ബാബു പനന്പള്ളിക്ക് നല്‍കി നിര്‍വഹിച്ചു. ഡികെ ഡാന്‍സിന്റെ ജോയിന്റ് മിലട്ടറി പ്രോഗ്രാം എന്ന നൃത്ത ശില്പം ശ്രദ്ധേയമായി. പ്രശസ്ത പിന്നണി ഗായിക ചിത്ര ഐയ്യരും മനോജ് കെപിഎസിയും നാടന്‍ പാട്ടുകാരി ലേഖ അജിയും ചേര്‍ന്ന് നടത്തിയ ഗാനവിരുന്നും ജെയിന്‍ ചേര്‍ത്തലയും രാജേഷ് അടിമാലിയും ചേര്‍ന്നു അവതരിപ്പിച്ച ചിരിയരങ്ങും കാണികള്‍ക്ക് ദൃശ്യ വിരുന്ന് ഒരുക്കി. സംഘടനയുടെ ജനറല്‍ സെക്രട്ടറി സണ്ണി പത്തിച്ചിറ സ്വാഗതവും ജോയിന്റ് ട്രഷറര്‍ മാത്യു ചെന്നിത്തല നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക