Image

പി.ടി. മോഹനന് കേളി യാത്രയയപ്പ് നല്‍കി

Published on 27 March, 2017
പി.ടി. മോഹനന് കേളി യാത്രയയപ്പ് നല്‍കി

      റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പി.ടി. മോഹനന് കേളി കലാ സാംസ്‌കാരികവേദി സുലൈ ഏരിയ മാറദ് യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി മോഹനന്‍ കേളി സുലൈ ഏരിയ മാറദ് യുണിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. മാറദ് മേഖലയിലെ കേളിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു മോഹനന്‍. 

സുലൈഖാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ യുണിറ്റ് പ്രസിഡന്റ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഗഫുര്‍ മുക്കം മോഹനന് കൈമാറി. കേളി സുലൈ ഏരിയ ആക്ടിംഗ് സെക്രട്ടറി ഷറഫുദ്ദീന്‍, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ ബാലകൃഷ്ണന്‍, ജാഫര്‍, ഇസ്മായില്‍, മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങള്‍, യുണിറ്റ് പ്രവര്‍ത്തകര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക