Image

പീസ കഴിക്കാം; വെറും 10 ദിര്‍ഹം മാത്രം

Published on 27 March, 2017
പീസ കഴിക്കാം; വെറും 10 ദിര്‍ഹം മാത്രം

ദുബായ്: പീസ എന്നു കേള്‍ക്കുന്‌പോള്‍ ഏവര്‍ക്കും നാവില്‍ കൊതിയൂറും എന്നതില്‍ സംശയമില്ല. ഇറ്റാലിയന്‍ ഡിഷ് ആയ പീസ ഇപ്പോള്‍ ലോകത്തിന്റെ മിക്കയിടങ്ങളിലും ലഭ്യമാണ്. അതിനാല്‍തന്ന ഇതിന്റെ സ്വാദും ഏറെക്കുറെ ഏവര്‍ക്കും അനുഭവേദ്യമായിരിക്കും. എന്നാല്‍ 10 ദിര്‍ഹത്തിന് ഒരു പീസ ലഭിക്കുന്‌പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനും കഴിയില്ല. 

പറഞ്ഞുവരുന്നത് ദുബായിലെ 800 പീസ റസ്റ്റന്റ് 10 ദിര്‍ഹത്തിന് പീസ വിതരണം ചെയ്യുന്നു. ഞായറാഴ്ച ഫേസ് ബുക്കിലാണ് ഇതുസംബന്ധിച്ച് ഷെയര്‍ ചെയ്തത്. ഈ ആനുകൂല്യം ഒറ്റദിവസത്തേയ്ക്കു മാത്രമായിരിക്കും. അതായത് മാര്‍ച്ച് 28ന് (ചൊവ്വ) രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. 

പത്തുവര്‍ഷം കൊണ്ട് 2007 ഫ്രാഞ്ചൈസികള്‍ തുറന്നതിന്റെ ആഘോഷത്തോടനുബന്ധിച്ചാണ് ഉപഭോക്താക്കള്‍ക്കായി കന്പനി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഈ അസുലഭ ഭാഗ്യം ലഭിച്ചിരിക്കുന്നത് ദുബായ് ഔട്ട് ലെറ്റ്‌സിന്റെ പരിധിയിലുള്ളവര്‍ക്കു മാത്രമായിരിക്കും. 

വിവരങ്ങള്‍ക്ക്: 80074992

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക