Image

ജര്‍മ്മനിയില്‍ 26 കോടിയുടെ കൂറ്റന്‍ സ്വര്‍ണനാണയം കളവുപോയി

ജോര്‍ജ് ജോണ്‍ Published on 28 March, 2017
ജര്‍മ്മനിയില്‍ 26 കോടിയുടെ കൂറ്റന്‍ സ്വര്‍ണനാണയം കളവുപോയി
ബെര്‍ലിന്‍: ബ്രിട്ടനിലെ രാജ്ഞിയുടെ ചിത്രം ആലേഖനം ചെയ്ത കൂറ്റന്‍ സ്വര്‍ണ നാണയം ജര്‍മ്മനിയിലെ ബെര്‍ലിന്‍ ബോഡെ മ്യൂസിയത്തില്‍നിന്നും കളവ് പോയി. ഏകദേശം 26 കോടി രൂപ വിലവരുന്ന സ്വര്‍ണ നാണയമാണ് കളവ് പോയത്. ബിഗ് മാപ്പിള്‍ ലീഫ് എന്ന് അറിയപ്പെടുന്ന കനേഡിയന്‍ നാണയത്തിന്റെ മുഖവില 10 ലക്ഷം ഡോളറാണ്. 24 കാരറ്റ് ശുദ്ധ സ്വര്‍ണത്തില്‍ തീര്‍ത്ത നാണയത്തിന് 100 കിലോ ഭാരമാണുള്ളത്.

ബെര്‍ലിനിലെ ബോഡെ മ്യൂസിയത്തില്‍നിന്നാണ് ഈ നാണയം കളവ് പോയത്. പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ 3.30 നായിരിക്കാം കളവ് നടന്നതെന്നാണ് കരുതുന്നത്. ഈ വിവരം പുറത്ത് അറിയിക്കാതെ 24 മണിക്കൂര്‍ മറച്ചു വച്ചു. വലിയ നാണയമായതിനാല്‍ ഒറ്റയ്ക്ക് ഒരാള്‍ക്ക് കളവ് നടത്താന്‍ കഴിയില്ല. ഒന്നിലേറെപേര്‍ ഈ മോഷണത്തിനു പിന്നിലുണ്ടാവാമെന്ന് സംശയിക്കുന്നു. മ്യൂസിയത്തിന്റെ ജനാലവഴിയാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. സമീപത്തെ ട്രെയിന്‍ പാളത്തില്‍നിന്നും ഒരു ഏണി പോലീസുകാര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത് മോഷ്ടാക്കള്‍ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതാണെന്നാണ് കരുതുന്നത്. ജര്‍മ്മനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആസൂത്രണ മോഷണമാണിത്.


ജര്‍മ്മനിയില്‍ 26 കോടിയുടെ കൂറ്റന്‍ സ്വര്‍ണനാണയം കളവുപോയി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക