Image

മമ്മൂട്ടി ചിത്രം ഗ്രേറ്റ്‌ ഫാദറിന്റെ രംഗങ്ങള്‍ ചോര്‍ന്നു

Published on 28 March, 2017
മമ്മൂട്ടി ചിത്രം ഗ്രേറ്റ്‌ ഫാദറിന്റെ രംഗങ്ങള്‍ ചോര്‍ന്നു


കൊച്ചി : മമ്മൂട്ടി നായകനായെത്തുന്ന 'ഗ്രേറ്റ്‌ ഫാദറി'ന്റെ ചില ദൃശ്യങ്ങള്‍ പുറത്തായി. മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ്‌ പുറത്തുവന്നത്‌. നിര്‍മ്മാതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

മാര്‍ച്ച്‌ 30നാണ്‌ ചിത്രം തീയറ്ററുകളില്‍ എത്തുന്നത്‌. നവാഗനായ ഹനീഫ്‌ അദേനിയാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. സ്‌നേഹയാണ്‌ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. 

ഡേവിഡ്‌ നൈനാന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ്‌ ചിത്രത്തില്‍ മമ്മൂട്ടി അവതിരിപ്പിക്കുന്നത്‌. ഷാം , മാളവിക, ഐ എം വിജയന്‍, മണികണ്‌ഠന്‍ എന്നിവരാണ്‌ മറ്റുതാരങ്ങള്‍.

ആഗസ്റ്റ്‌ സിനിമയുടെ ബാനറില്‍ നടന്‍ പൃഥ്വിരാജ്‌ സുകുമാരന്‍, സന്തോഷ്‌ ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ്‌ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക