Image

ഡബ്ലിനില്‍ മാര്‍ ലോറന്‍സ് മുക്കുഴിക്ക് സ്വീകരണം നല്‍കി

Published on 28 March, 2017
ഡബ്ലിനില്‍ മാര്‍ ലോറന്‍സ് മുക്കുഴിക്ക് സ്വീകരണം നല്‍കി
 ഡബ്ലിന്‍: ബെല്‍ത്തങ്ങാടി സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ലോറന്‍സ് മുക്കുഴിക്ക് ഡബ്ലിനില്‍ സ്വീകരണം നല്‍കി. മാര്‍ച്ച് 26ന് ഉച്ചയ്ക്ക് 12.30ന് ഇഞ്ചിക്കോര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിലാണ് സ്വീകരണം ഒരുക്കിയത്. വിശുദ്ധ കുര്‍ബാനയില്‍ മാര്‍ ലോറന്‍സ് മുക്കുഴി മുഖ്യ കാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കി. സ്വീകരണം നല്‍കിയ ഇഞ്ചിക്കോര്‍ മാസ് സെന്ററിന് ചാപ്ലിന്‍ ആന്റണി ചീരംവേലില്‍ നന്ദി പറഞ്ഞു.

ഏപ്രില്‍ രണ്ടിന് (ഞായര്‍) വൈകുന്നേരം അഞ്ചിന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ മാര്‍ ലോറന്‍സ് മുക്കുഴിയുടെ മുഖ്യ കാര്‍മികത്വത്തില്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. എല്ലാ വിശ്വാസികളെയും സീറോ മലബാര്‍ സഭ ചാപ്ലിയന്‍സ് സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക