Image

കനിവ് ജിദ്ദ യാത്രയപ്പ് നല്‍കി

Published on 28 March, 2017
കനിവ് ജിദ്ദ യാത്രയപ്പ് നല്‍കി
    ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ എംസിസി സ്ഥാപക നേതാവ് പഴേരി കുഞ്ഞിമുഹമ്മദ് സാഹിബിന് കനിവ് ജിദ്ദ യാത്രയപ്പ് നല്‍കി. സമാനതകളില്ലാത്ത നിസ്വാര്‍ഥ സാമൂഹ്യസേവനം കാഴ്ചവച്ച പഴേരി പൊതുപ്രവര്‍ത്തകര്‍ക്ക് എന്നും മാതൃകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. 

നാസര്‍ ഇത്താക്ക അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കനിവിന്റെ ഉപഹാരം പ്രസിഡന്റ് നാസര്‍ ഇത്താക്ക സമ്മാനിച്ചു. സി.കെ. ഷാക്കിര്‍, ഇസ്മായില്‍ മുണ്ടക്കുളം, എ.കെ. നൗഷാദ്, എ.ടി ബാവ തങ്ങള്‍, ജാഫര്‍ കൊടവണ്ടി, അസീസ് കളത്തിങ്ങല്‍, മധുവായി അബ്ദുറഹ്മാന്‍, കബീര്‍ നീറാട്, റഫീഖ് ചെറുശേരി, റഹ്മത്തലി എന്നിവര്‍ പ്രസംഗിച്ചു. 

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക