Image

പാട്ടുപാടി റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിക്കാന്‍ തയാറായി കോട്ടയംകാരി സ്വപ്ന

Published on 28 March, 2017
പാട്ടുപാടി റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിക്കാന്‍ തയാറായി കോട്ടയംകാരി സ്വപ്ന
  ദുബായ്: ഫേസ്ബുക്ക് ലൈവിലൂടെ പാട്ടുപാടി റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിക്കാന്‍ കോട്ടയംകാരി തയാറെടുക്കുന്നു. ദുബായിയില്‍ സ്ഥിരതാമസക്കാരിയായ സ്വപ്ന ഏബ്രഹാം എന്ന കലാകാരിയാണ് ഈ നേട്ടത്തിലേക്കു ചുവടുവയ്ക്കുന്നത്. ഓരോ ദിവസവും ഓരോ പുതിയ പാട്ടുകള്‍ രചിച്ച് 1000 ദിവസം തുടര്‍ച്ചയായി ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിടുക എന്നതാണ് സ്വപ്ന ലക്ഷ്യമിടുന്നത്. ഏപ്രില്‍ എട്ടു മുതലാണ് സ്വപ്ന ഇതിന് തുടക്കം കുറിക്കുന്നത്. 

അമേരിക്ക, ബ്രിട്ടന്‍, കാനഡ, ജര്‍മനി, കെനിയ, ഇസ്രയേല്‍, ഈജിപത്, ശ്രീലങ്ക, സിംഗപ്പുര്‍, മലേഷ്യ, ഹോങ്കോംഗ്, ഫിലിപ്പീന്‍സ്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയുടെ പല ഭാഗങ്ങളിലായി സ്‌റ്റേജ് ഷോകള്‍ നടത്തിയശേഷമാണ് സ്വപ്ന സ്വപ്നനേട്ടത്തിനൊരുങ്ങുന്നത്. 

പരന്പരാഗത സുവിശേഷ ഗാനങ്ങള്‍ മുതല്‍ പോപ്പ്, റോക്ക്, ഫോക്ക് ഗാനങ്ങള്‍ വരെ സ്വപ്നയ്ക്കു വഴങ്ങും. 1994 മണിപ്പാലിലെ പൈ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് എംബിഎയും 2008 ല്‍ ഇന്ത്യന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍നിന്ന് മാര്‍ക്കറ്റിംഗില്‍ എക്‌സിക്യൂട്ടീവ് പ്രോഗ്രാമും കരസ്ഥമാക്കിയ സ്വപ്ന നിരവധി പുരസ്‌കാരങ്ങള്‍ക്കും കൂടി ഉടമയാണ്. 2012ല്‍ Maesro Awrad (LampICONGO Karmaveer Chakra for gospal music)പുരസ്‌കാരത്തിന് സ്വപ്ന അര്‍ഹയായി. 2010ല്‍ ഇന്ത്യ നീഡ് സ്റ്റാറില്‍ വിമന്‍സ് ഡേ പതിപ്പില്‍ സ്വപ്നയെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. 1992-2012 കാലഘട്ടത്തില്‍ ഇന്ത്യയില്‍നിന്നും അന്താരാഷ്ട്ര തലത്തില്‍ ഇംഗ്ലീഷ് ഭാഷയില്‍ ക്രിസ്ത്യന്‍ ആല്‍ബങ്ങള്‍ രചിച്ച് പ്രചാരമാക്കിയ ആദ്യത്തെ ഇന്ത്യന്‍ മലയാളി വനിത എന്ന ബഹുമതിയും സ്വപ്നയുടെ പേരിലാണ്. 

2005ല്‍ എഡ്രിയന്‍, എമി എന്നിവരുടെ പേരില്‍നിന്നും തുടങ്ങിവച്ച അഡ്മിറല്‍ മ്യൂസിക് എന്ന സംഗീത നിര്‍മാണ സ്ഥാപനം സ്വപ്‌നയ്ക്കുണ്ട്. 2007-2009 കാലഘട്ടത്തില്‍ ചെന്നൈയില്‍ Kafesoke the Singing Cube എന്ന പേരില്‍ ഓഡിയോ റിക്കാര്‍ഡിംഗ് സ്റ്റുഡിയോ സ്വപ്ന തുടങ്ങിയിരുന്നു. അതിന്റെ വിജയത്തിലാണ് 2012ല്‍ ഓഡിയോ വീഡിയോ റിക്കാര്‍ഡിംഗിനായിSA Recording എന്ന മറ്റൊരു സ്റ്റുഡിയോയും ചെന്നൈയില്‍ ആരംഭിച്ചത്. 2012ല്‍ തുടങ്ങിവച്ച Swansong എന്ന മൂന്നാം മതസൗഹാര്‍ദ ആല്‍ബവും 2016ല്‍ പുറത്തുവന്നു. 2009ല്‍ മിത്രന്‍ ദേവനേശന്‍ സംവിധാനം ചെയ്ത Donna എന്ന സിനിമയിലും 2011ല്‍ ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്ത Nadunissi Naayagal എന്ന തമിഴ് ഫീച്ചര്‍ സിനിമയിലും സ്വപ്ന വേഷമിട്ടിട്ടുണ്ട്. 

ദുബായ് എക്‌സ്‌പോ 2020 നോട് സഹകരിച്ചുകൊണ്ട് സ്വപ്ന തന്റെ കുതിപ്പിന് തയാറാകുകയാണ്. സ്വപ്നയുടെ പാട്ടുകള്‍ 1000songs in 1000 days.com എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക