കെ.എച്ച്.എന്‍.എ കണ്‍വന്‍ഷനു അരങ്ങൊരുങ്ങുന്നു; ഡാളസ് ശുഭാരംഭം വിജയം
ജോയിച്ചന്‍ പുതുക്കുളംPublished on 29 March, 2017
ഹ്യുസ്റ്റന്‍: ഡിട്രോയിറ്റില്‍ ജൂലൈ 1
മുതല്‍ 4 വരെ നടക്കുന്ന കെ.എച്ച്.എന്‍.എ ഗ്ലോബല്‍ കണ്‍വന്‍ഷനു
മുന്നോടിയായി അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നടന്ന ശുഭാരംഭ പരിപാടികള്‍
അവസാന ഘട്ടത്തിലേക്കു കടന്നു.
കഴിഞ്ഞ കണ്വെന്ഷന് നടന്ന ഡാളസ്സില്‍ നടന്ന ശുഭാരംഭത്തില്‍ പ്രസിഡന്റ്
സുരേന്ദ്രന് നായര്‍ മുഖ്യാതിഥി ആയിരുന്നു. ശ്രീ ഗുരുവായൂരപ്പന്
ക്ഷേത്രത്തില്‍ നടന്ന ചടങ്ങിന് പദ്മനാഭന് നമ്പുതിരി ഭദ്രദീപം കൊളുത്തി
ഉദ്ഘാടനം നിര്‍വഹിച്ചു. കെ എച്ച്.എസ് ഡാളസ് മുന്‍ പ്രസിഡന്റ് ഗോപാല
പിള്ളക്കു ആദ്യ രജിസ്ട്രേഷന് കൈമാറി. കെ.എച്ച്.എന്‍.എ പുതിയ
ദിശാബോധവുമായി അസംഖ്യം പ്രവര്‍ത്തന പദ്ധതികളുമായി മുന്നേറുകയാണെന്നും
വരുന്ന കണ്വന്ഷന് അതിന്റെ ചരിത്രത്തിലെ ഒരു സുപ്രധാനമായ ഒരു ഏട്
ആയിരിക്കുമെന്നും സുരേന്ദ്രന് നായര്‍ അറിയിച്ചു.നോര്‍ത്ത് അമേരിക്കയിലെ 35
ഓളം നഗരങ്ങളിലാണ് ഇത്തവണ ശുഭാരംഭം നടത്തപ്പെട്ടത് . ചെറുതും വലുതുമായ
പ്രധാന നഗരങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷനായി
ഡിട്രോയിറ്റ് ഒരുങ്ങുകയാണ് ..ആത്മീയ രാഷ്ട്രീയ സാഹിത്യ സിനിമാ മേഖലകളിലെ
പ്രശസ്ത വ്യക്തികള്‍ ചടങ്ങിനെത്തും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല