Image

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വീസ ഓണ്‍ അറൈവലുമായി യുഎഇ

Published on 29 March, 2017
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വീസ ഓണ്‍ അറൈവലുമായി യുഎഇ
    അബുദാബി: യുഎസ് വീസയോ ഗ്രീന്‍ കാര്‍ഡോ ഉള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്കായി വീസ ഓണ്‍ അറൈവല്‍ പദ്ധതിക്ക് യുഎഇ ഭരണകൂടം അംഗീകാരം നല്‍കി. ബുധനാഴ്ചയാണ് യുഎഇ കാബിനറ്റ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ടുകള്‍ക്കായി 14 ദിവസത്തേയ്ക്കാണ് വീസ ഓണ്‍ അറൈവലിന്റെ ആനുകൂല്യം ലഭിക്കുക.

ഇന്ത്യയുമായി സാന്പത്തികരാഷ്ട്രീയവ്യാപാര രംഗത്തെ മികച്ച ബന്ധം ലക്ഷ്യമിട്ടാണ് യുഎഇ കാബിനറ്റിന്റെ നീക്കം. അടുത്തിടെ പുറത്തിറക്കിയ കണക്കുപ്രകാരം ഇരുരാജ്യങ്ങളും തമ്മില്‍ 6000 കോടി ഡോളറിന്റെ വ്യാപാരം നടക്കുന്നതായാണ് കണക്ക്.

ആഗോള ടൂറിസം രംഗത്ത് വന്‍ ശക്തിയാകാനുള്ള താത്പര്യവും യുഎഇയുടെ തീരുമാനത്തിനു പിന്നിലുണ്ട്. കഴിഞ്ഞ വര്‍ഷം 16 ലക്ഷം ഇന്ത്യക്കാര്‍ വിനോദ സഞ്ചാരികളായി യുഎഇയില്‍ എത്തിയതായാണ് കണക്ക്. ഇതേ കാലയളവില്‍ 50,000 യുഎഇ പൗരന്‍മാരും ഇന്ത്യയിലെത്തിയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ദിനം പ്രതി ഇന്ത്യന്‍ നഗരങ്ങളിലേക്കും തിരിച്ചുമായി 143 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക