Image

നായര്‍ ബെനവലന്റ് അസോസിയേഷന്റെ കുടുംബസംഗമം വന്‍ വിജയം

ജയപ്രകാശ് നായര്‍ Published on 29 March, 2017
നായര്‍ ബെനവലന്റ് അസോസിയേഷന്റെ കുടുംബസംഗമം വന്‍ വിജയം
ന്യൂയോര്‍ക്ക്: ട്രൈസ്‌റ്റേറ്റ് ഏരിയയിലെ നായര്‍ സമുദായ സംഘടനയായ നായര്‍ ബനവലന്റ് അസോസിയേഷന്റെ കുടുംബ സംഗമം 2017 മാര്‍ച്ച് 25ന് വൈകിട്ട് 5 മണി മുതല്‍ ക്വീന്‍സിലുള്ള വേള്‍ഡ്‌സ് ഫെയര്‍ മറീനയില്‍ വച്ച്  നടക്കുകയുണ്ടായി.  വളരെയധികം കുടുംബാംഗങ്ങള്‍ സജീവമായി പങ്കെടുത്ത സംഗമം വന്‍ വിജയമായിരുന്നു. ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബഌ സെനറ്റര്‍ ടോണി അവിലയുടെ സാന്നിദ്ധ്യം സംഗമത്തിന് ശോഭ പകര്‍ന്നു. 

ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള പ്രാര്‍ത്ഥനാ ഗാനം ആലപിച്ചുകൊണ്ട് സംഗമത്തിന് തുടക്കം കുറിച്ചു. 

പ്രസിഡന്റ് ശോഭ കറുവക്കാട്ട് സ്വാഗതം ആശംസിച്ചു. സെക്രട്ടറി പ്രദീപ് മേനോന്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഗോപിനാഥ് കുറുപ്പ് എന്നിവര്‍ സംസാരിച്ചു.

സംഘടനയില്‍ നിന്നുമുള്ള വിവിധ മേഖലയില്‍ കഴിവു തെളിയിച്ചവരെ അനുമോദിക്കുകയും പ്രശംസാ ഫലകങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു. ശാസ്ത്രരംഗത്ത് മികവ് തെളിയിച്ച ഡോ. സോമസുന്ദരന്‍,   വൈദ്യശാസ്ത്ര രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയ ഡോ. ലതാ ചന്ദ്രന്‍, പര്‍പ്പിള്‍ ഹാര്‍ട്ട് നേടിയ സിദ്ധാര്‍ത്ഥ് ബാലകൃഷ്ണന്‍, യു.എസ്. മറീനിലെ പ്രണവ് നായര്‍, യു.എസ്. ആര്‍മിയിലെ അരുണ്‍ നായര്‍, ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ അനീഷ് പിള്ള, ശ്രീമതി ബിനു പിള്ള, രഞ്ജിത് മേനോന്‍ എന്നിവരും, യു.എസ്. ക്രിക്കറ്റ് ടീമില്‍ ഇടം കണ്ടെത്തിയ പ്രശാന്ത് നായര്‍, സാമൂഹ്യ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് ഡോ. ധീരജ് കമലം, പാര്‍ത്ഥസാരഥി പിള്ള എന്നിവരെയാണ് അവാര്‍ഡ് നല്‍കി ആദരിച്ചത്.  ഡോ.എ.കെ.ബി. പിള്ള, ഡോ സോമസുന്ദരന്‍, രാമചന്ദ്രന്‍ നായര്‍, പ്രേം ചന്ദ്രന്‍, ഗോപിനാഥ് കുന്നത്ത് എന്നിവര്‍ യഥാക്രമം അവാര്‍ഡ് ദാനം നിര്‍വഹിച്ചു.   

വിവിധ കലാപരിപാടികള്‍ കുടുംബ സംഗമത്തിന് മാറ്റു കൂട്ടി.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

നായര്‍ ബെനവലന്റ് അസോസിയേഷന്റെ കുടുംബസംഗമം വന്‍ വിജയം
നായര്‍ ബെനവലന്റ് അസോസിയേഷന്റെ കുടുംബസംഗമം വന്‍ വിജയം
നായര്‍ ബെനവലന്റ് അസോസിയേഷന്റെ കുടുംബസംഗമം വന്‍ വിജയം
നായര്‍ ബെനവലന്റ് അസോസിയേഷന്റെ കുടുംബസംഗമം വന്‍ വിജയം
നായര്‍ ബെനവലന്റ് അസോസിയേഷന്റെ കുടുംബസംഗമം വന്‍ വിജയം
നായര്‍ ബെനവലന്റ് അസോസിയേഷന്റെ കുടുംബസംഗമം വന്‍ വിജയം
നായര്‍ ബെനവലന്റ് അസോസിയേഷന്റെ കുടുംബസംഗമം വന്‍ വിജയം
നായര്‍ ബെനവലന്റ് അസോസിയേഷന്റെ കുടുംബസംഗമം വന്‍ വിജയം
നായര്‍ ബെനവലന്റ് അസോസിയേഷന്റെ കുടുംബസംഗമം വന്‍ വിജയം
Join WhatsApp News
Johnson 2017-03-30 05:03:59
It is a shame to see that the outdated Caste system is bringing up here in USA as well. I really dont understand the objectives of these so called "Associations". What kind of awards? What is the criteria for these Awards? Some people are after "Awards"!

Some same person can be seen on all the news photos in multiple associations. These people just want a position in some associations and I dont understand what are they gaining from these show off ! Really pathetic! Disappointed!
ജോണി 2017-03-30 08:42:27
ശ്രീ ജോൺസൺ ഈ രോഷം എന്തുകൊണ്ട് ഇവിടുള്ള നൂറുകണക്കിന് ക്രിസ്ത്യൻ വിഭാഗങ്ങളുടെ (റോമൻ, സീറോ, ലാറ്റിൻ, ക്നാ (സീറോ ക്നാ, അന്ത്യോഖ്യ ക്നാ) മാർത്തോമാ ഓർത്തഡോൿസ്, യാക്കോബായ, പെന്തകോസ്ത് തുടങ്ങിയ കാസറ്റുകൾ) ഇമ്മാതിരി ഉഡായിപ്പുകൾ കാണുമ്പോൾ താങ്കൾക്കു തോന്നുന്നില്ല. ഒരു മാതിരി അസഹിഷ്ണത അല്ലെ ഇത്. നമ്മുടെ അച്ചായന്മാർ കോട്ടും ഇട്ടു വെളുക്കെ ചിരിച്ച പടം അച്ചടിച്ച് വരുമ്പോൾ എല്ലാം ഓക്കേ. മറ്റുള്ളവർക്കിതൊന്നും പാടില്ല. ഇരട്ടത്താപ്പല്ലേ ഇത്  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക