Image

പി.എം. ജാബിര്‍ വീണ്ടും കേരള പ്രവാസി ക്ഷേമനിധി ഡയറക്ടര്‍

ബിജു വെണ്ണിക്കുളം Published on 31 March, 2017
പി.എം. ജാബിര്‍ വീണ്ടും കേരള പ്രവാസി ക്ഷേമനിധി ഡയറക്ടര്‍
മസ്‌കറ്റ്: ഒമാനിലെ ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തകനും ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് ഒമാന്‍ സാമൂഹ്യ ക്ഷേമ സെക്രട്ടറിയുമായ പി.എം. ജാബിര്‍ ഉള്‍പ്പെടെ വിദേശത്തു നിന്നും അഞ്ചു പേരെയും ഇന്ത്യക്കകത്തു നിന്നു മൂന്നു പേരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടു കേരള പ്രവാസി ക്ഷേമനിധിയുടെ പുതിയ ഡയറക്ടര്‍ ബോര്‍ഡ് നിലവില്‍ വന്നതായി കേരള സര്‍ക്കാര്‍ ഉത്തരവിറക്കി. 

കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റും പ്രശസ്ത സിനിമാ സംവിധായകനുമായ പി.ടി.കുഞ്ഞിമുഹമ്മദ് ആണ് ചെയര്‍മാന്‍.

കൊച്ചു കൃഷ്ണന്‍ (UAE), അജിത്ത് വയലാ (കുവൈത്ത്) ജോര്‍ജ് വര്‍ഗ്ഗീസ് (സൗദി അറേബ്യ), കെ.കെ. ശങ്കരന്‍ (ഖത്തര്‍) അബു ഹനീഫ, ബാദുഷ, കെ.സി.സജീവ് എന്നിവരാണ് മറ്റംഗങ്ങള്‍.

ജാബിറും കൊച്ചു കൃഷ്ണനും വി.എസ്.മന്ത്രിസഭയുടെ കാലത്ത് ടി.കെ.ഹംസ ചെയര്‍മാനായ ആദ്യ ഡയറക്ടര്‍ ബോര്‍ഡിലും അംഗങ്ങളായിരുന്നു.

തലശ്ശേരിയിലെ മാളിയക്കല്‍ കുടുംബാംഗമാണ് ജാബിര്‍.

വിവിധ പ്രവാസി സംഘടനകളുടെ നേതൃസ്ഥാനം വഹിച്ചിരുന്ന ജാബിര്‍ ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറിയാണ്. കേരള പ്ലാനിംഗ് ബോര്‍ഡ് വര്‍ക്കിങ്ങ് ഗ്രൂപ്പ് അംഗവുമാണ്.
പി.എം. ജാബിര്‍ വീണ്ടും കേരള പ്രവാസി ക്ഷേമനിധി ഡയറക്ടര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക