Image

അബര്‍ഡീന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോസ് പള്ളിയില്‍ പീഡാനുഭവവാരം.

Published on 01 April, 2017
അബര്‍ഡീന്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോസ് പള്ളിയില്‍ പീഡാനുഭവവാരം.

അബര്‍ഡീന്‍ : സ്കോട്ട്‌ലണ്ടില്‍ യാക്കോബായാ സുറിയാനി
സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന എക
ദേവാലയമായ അബര്‍ഡീന്‍ സെന്റ് ജോര്‍ജ്യാക്കോബായാ
സുറിയാനി ഓര്‍ത്തഡോക്സ് പള്ളി യില്‍ മുന്‍ വര്‍ഷങ്ങളി ല്‍
നടത്തിവന്നിരുന്നതുപോലെ ഈ വര്‍ഷവും ഏപ്രില്‍ 8 ാംതീയതി ശനിയാഴ്ച മുതല്‍ ഏപ്രില്‍ 15 ?ീ തീയതി ശനിയാഴ്ച വരെ യേശു ക്രിസ്തുവിന്റെ പീഡാനുഭവവാരം അബര്‍ഡീന്‍ മസ്ട്രിക്ക് െ്രെഡവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍പള്ളിയില്‍ 

ഏപ്രില്‍ 8 ാംതീയതി ശനിയാഴ്ച വൈകുന്നേരം 7 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും

ഏപ്രില്‍ 9 ാംതീയതി ഞായറാഴ്ച സെന്റ് ക്ലെമെന്റ്‌സ്
എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ രാവിലെ11,45ന്
പ്രഭാതനമസ്‌കാരവും, ഇസ്രായേലിന്റെ
രാജാവായികര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍
വാഴ്ത്തപ്പെട്ടവനകുന്നു, സ്വര്‍ഗ്ഗത്തില്‍ സമാധാനം ഉന്നതങ്ങളില്‍സ്തുതി അതുന്നതങ്ങളില്‍ഓശന ദാവിദിന്റെ പുത്രന് ഓശാനഎന്നു ആര്‍ത്തു പാടുന്ന പ്രദക്ഷിണവും, കുരുത്തോല വാഴ്ത്തല്‍ശുശ്രുഷകളും , കുരുത്തോല വിതരണ വും തുടര്‍ന്നു .
വി.കുര്‍ബാനയും,അനുഗ്രഹ പ്രഭാഷണം , ആശിര്‍വാദം, എന്നിവ ഉണ്ടായിക്കും.

ഏപ്രില്‍10,11, തിയതി തിങ്കള്‍,ചൊവ്വാ ദിവസങ്ങളില്‍
വൈകുന്നേരം 6 മണിക്കു കുമ്പസാരവും 7 മണിക്കു സന്ധ്യാ
പ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗവും,ധ്യാനവും
ഉണ്ടായിരിക്കും.

ഏപ്രില്‍ 11, തിയതി ചൊവ്വാ 6.30 മുതല്‍ സണ്‍ഡേ സ്‌കൂള്‍
കുട്ടികള്‍ക്കായിഹൂസോയോപ്രാപിക്കുവാന്‍സമയം
ക്രെമീകരിച്ചിരിക്കുന്നു അപ്പോള്‍ എല്ലാ മാതാ പിതാക്കളും
കുട്ടികളെ പള്ളിയില്‍ കൊണ്ടുവരേണ്ടതാണ്.

ഏപ്രില്‍ 12 ാം തീയതി ബുധനാഴ്ച വൈകുന്നേരം 4 . മുതല്‍
സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍
കുമ്പസാരവും,6.30 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും,
പെസഹയുടെ ശുശ്രുഷകളും,പെസഹകുര്‍ബാനയും,അപ്പം
മുറിക്കലും ഉണ്ടായിരിക്കും.

ഏപ്രില്‍14  ാം തിയതി വെള്ളിയാഴ്ച രാവിലെ 7 നു “ദു: ഖ വെള്ളിയുടെ ശുശ്രുഷകള്‍രക്ഷാകരമായ പീഡാനുഭാവത്തിന്റെ പൂര്‍ത്തികാരണമായ നമ്മുടെ കര്‍ത്താവിന്റെ കുരിശു മരണത്തിന്റെ സ്മരണയായ ദു: ഖ വെള്ളിയുടെ ശുശ്രുഷകള്‍ ഏപ്രില്‍14 ാം തീയതി രാവിലെ 7 മണിക്കു പ്രഭാത നമസ്‌കാരവും, സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രുഷ, സ്ലീബാവന്ദനം, സ്ലീബാ ആഘോഷം,കബറടക്ക ശുശ്രുഷ, , തുടര്‍ന്നു നമ്മുടെ കര്‍ത്താവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടുവിശ്വാസികള്‍ ചൊറുക്കാ കുടിച്ചു ദു: ഖ വെള്ളിയുടെശുശ്രുഷകള്‍ അവസാനിക്കും.

ഏപ്രില്‍ 15ാം തിയതി ശനിയാഴ്ച വൈകുന്നേരം 6 നു
ഉയര്‍പ്പുപെരുന്നാള്‍ നമ്മുടെ കര്‍ത്താവിന്റെ മഹത്വകരമായ ഉയര്‍പ്പുപെരുന്നാള്‍ഏപ്രില്‍ 15 ാംതീയതി വൈകുന്നേരം 6 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും,തുടര്‍ന്നുനിങ്ങള്‍ ഭയപ്പെടേണ്ടാ,കുരിശില്‍ തറയ്ക്കപ്പെട്ട യേശു തമ്പുരാന്‍ അവന്‍ പറഞ്ഞ പ്രകാരം ഉയിര്‍ത്തെഴുന്നെറ്റു എന്നാ പ്രഖ്യാപനം, ഉയര്‍പ്പുപെരുന്നാളിന്റെപ്രത്യേക ശുശ്രുഷകളും, വി.കുര്‍ബാനയും, സ്ലീബാ ആഘോഷം, സ്‌നേഹ വിരുന്നോടുകൂടി ഈ വര്‍ഷത്തെ പീഡാനുഭവവാരം അവസാനിക്കും.

കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രുഷകളിലും
വി.കുര്‍ബാനയിലും കുടുംബ സമേതം വന്നു സംബന്ധിച്ചു
അനുഗ്രഹിതരാകാന്‍ സ്‌കോട്ട്‌ലണ്ടിലും,അബര്‍ഡീന്റെ
പരിസരപ്രദേശങ്ങളിലുംഉള്ളഎല്ലാ സുറിയാനി
ക്രിസ്ത്യാനികളെയും കതൃനാമത്തില്‍ സ്വാഗതംചെയ്യുന്നു

പള്ളിയുടെ വിലാസം. St .Clements  Episcopal  Church , Mastrick DriveAB 16  6 UF , Aberdeen , Scotland , UK,


കുടുതല്‍ വിവരങ്ങള്‍ക്ക് :
വികാരി  റവ ഫാ: എബിന്‍ മാര്‍ക്കോസ്  07736547476
സെക്രട്ടറി  രാജു വേലംകാല  07789411249, 01224 680500
ട്രഷറാര്‍  ജോണ്‍ വര്‍ഗീസ്  07737783234, 01224 467104

വാര്‍ത്ത അയച്ചതു: രാജു വേലംകാല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക