Image

കേരളത്തിന് മികച്ച ഉല്ലാസകേന്ദ്രത്തിനുള്ള അന്തരാഷ്ട്ര കോണ്ടെനാസ്റ്റ് അവാര്‍ഡ്

ജോര്‍ജ് ജോണ്‍ Published on 02 April, 2017
കേരളത്തിന് മികച്ച ഉല്ലാസകേന്ദ്രത്തിനുള്ള അന്തരാഷ്ട്ര കോണ്ടെനാസ്റ്റ് അവാര്‍ഡ്

ഫ്രാങ്ക്ഫര്‍ട്ട്: കേരളത്തിന്റെ വിനോദ സഞ്ചാരപ്പെരുമയ്ക്ക് ആവര്‍ത്തിച്ചുള്ള അംഗീകാരം  ഉറപ്പാക്കി ഇന്ത്യയിലെ ഏറ്റവും മികച്ച ഉല്ലാസ കേന്ദ്രത്തിനുള്ള പ്രശസ്തമായ കോണ്ടെനാസ്റ്റ് അന്തരാഷ്ട്ര യാത്രാമാസികയുടെ 2016ലെ അവാര്‍ഡ് കേരളം കരസ്ഥമാക്കി. അടുത്ത കാലത്ത് കേരളത്തിനു ലഭിക്കുന്ന മൂന്നാമത്തെ ജനപ്രിയ അവാര്‍ഡാണിത്. മികച്ച കുടുംബ വിനോദ സഞ്ചാരത്തിനുള്ള ലോണ്‍ലി പ്ലാനറ്റ് പുരസ്‌കാരവും, മികച്ച മധുവിധു ലക്ഷ്യസ്ഥാനത്തിനുള്ള ട്രാവല്‍ പ്ലസ് ലീഷര്‍ മാസികയുടെ പുരസ്‌കാരവും കേരളത്തിനു ലഭിച്ചിരുന്നു. ന്യൂഡല്‍ഹിയില്‍ വച്ച് നടന്ന ചടങ്ങില്‍ കേരള ടൂറിസത്തിനു വേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാധാക|ഷ്ണന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. മുഖ്യാതിഥിയായ കേന്ദ്ര ടൂറിസം സെക്രട്ടറി ശ്രീ വിനോദ് സുത്ഷി, ട്രാവല്‍ ടൂറിസം രംഗത്തെ പ്രമുഖര്‍,
ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 അന്തരാഷ്ട്ര യാത്രാമാസികയായ കോണ്ടെ നാസ്റ്റ് ഇന്റര്‍നാഷനലിന്റെ ഇന്ത്യന്‍ പതിപ്പ്, ട്രാവല്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ ഏറ്റവും മികച്ച സംരംഭങ്ങള്‍ക്ക് നല്‍കുന്ന പുരസ്‌കാരം ലോകമെമ്പാടും രണ്ടുമാസത്തിലേറെ നീളുന്ന വായനക്കാരുടെ വോട്ടിങ് പ്രക്രിയയിലൂടെയാണ് നിര്‍ണയിക്കുന്നത്. സഞ്ചാരികളുടെ പറുദീസയെന്ന കേരളത്തിന്റെ ബഹുമതി ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് ഈ പുരസ്‌കാരമെന്ന് കേരള ടൂറിസം പ്രിന്‍സിപ്പല്‍സെക്രട്ടറി ഡോ. വേണു പറഞ്ഞു. ഹൗസ്‌ബോട്ടുകളിലെ താമസവും, സ്വര്‍ഗീയത പകരുന്നബീച്ചുകളിലെ വിശ്രമവും, ഗ്രാമീണജീവിതത്തിന്റെ നിര്‍വ|തിയും, പാരമ്പര്യകലകളുടെ ദൃശ്യാനുഭവവും, നാടന്‍ രുചി വൈവിധ്യങ്ങളുമെല്ലാം ചേര്‍ന്ന് കേരളത്തെ അടുത്തും അകലെയുമുള്ള സഞ്ചാരികള്‍ക്ക് സമ്പൂര്‍ണ ഉല്ലാസാനുഭവമാക്കുകയാണ്. 

ഉല്ലാസയാത്രകള്‍ക്ക് കേരളം നല്‍കുന്ന അവസരങ്ങള്‍ അനന്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേ വിഭാഗത്തില്‍ 2015 ല്‍ റണ്ണര്‍ അപ് ആയിരുന്ന കേരളം. യൂറോപ്യന്‍ ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും,മാദ്ധ്യമങ്ങളും വന്‍പ്രാധാന്യത്തോടെ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക