Image

ഈസ്റ്ററും വിഷുവും: ഇന്നത്തെ പ്രസക്തി! (ഡോ.ഏ.കെ.ബി.പിള്ള)

ഡോ.ഏ.കെ.ബി.പിള്ള Published on 02 April, 2017
ഈസ്റ്ററും  വിഷുവും: ഇന്നത്തെ പ്രസക്തി! (ഡോ.ഏ.കെ.ബി.പിള്ള)
ക്രിസ്ത്യാനികളുടേയും ഹിന്ദുക്കളുടേയും വലിയ ആഘോഷം. പൂജാവിധികള്‍. പ്രാര്‍ത്ഥനകള്‍. മുതിര്‍ന്നവരുടെ വിഷുകൈനീട്ടം. എന്നാല്‍, ഈ രണ്ട് ആഘോഷങ്ങളുടേയും പ്രചോദന മണ്ഡലങ്ങളെ പരിശോധിക്കുമ്പോള്‍, അവയുടെ സാമൂഹ്യമായ പ്രാധാന്യവും, ഇന്നത്തെ പ്രസക്തിയും കണ്ടെത്താന്‍ കഴിയും. കഴിയണം!

വിഷു, ചരിത്രാതീത്ഥമായ ഒരു ആചാരമാണ്. സൃഷ്ടിയുടെ പരിപാലത്തിന്റെ ബ്രഹാമ സ്വരൂപമായ വിഷ്ണുവിനെ- അദ്ദേഹത്തിന്റെ അവതാരമായ ശ്രീകൃഷ്ണനെ-നിലവിളക്കും കായ്കനികളും തലേ ദിവസം ഒരുക്കികൊണ്ട്, വെളുപ്പിനെ കുടുംബാംഗങ്ങള്‍ കണികാണുന്നു. കണി കാണലിന്റേയും പ്രാര്‍ത്ഥനയുടേയും അര്‍ത്ഥം, ആഹാര സാധനങ്ങളായ കാര്‍ഷിക വിഭവങ്ങളുടെ സമൃദ്ധി ഉണ്ടാകണമെന്നാണ് മനുഷ്യര്‍, പ്രകൃതിയേയും കൃഷിയേയും ആശ്രയിച്ചു ജീവിച്ചിരുന്ന കാര്‍ഷിക വ്യവസ്ഥിതിയുടെ ഏറ്റവും പ്രധാനമായ ആചാരമാണ്, വിഷു.

ഇന്നു നാമ, വ്യവസായാടിസ്ഥാനത്തിലുള്ള കൃഷിയിടങ്ങളില്‍ നിന്നുള്ള വിഷലിപ്തമായ കായ്കനികള്‍ ഭക്ഷിച്ചു ജീവിക്കുന്നു. ഈയിടെ ഞാന്‍ ഒരു കാര്‍ഷിക പ്രദര്‍ശനശാല സന്ദര്‍ശിച്ചപ്പോള്‍, നാലഞ്ചു വയസ്സു പ്രായമുള്ള കുഞ്ഞുങ്ങളുടെ ഒരു സംഘത്തിലേ, കേള്‍ക്കാനിടയായ ഒരു വാദപ്രതിവാദം, കോഴിമുട്ട ഏതു മരത്തില്‍ കായ്ക്കുന്നു എന്നാണ്. പലര്‍ക്കും കായ്കനികള്‍ കഴിച്ചാല്‍ ഇന്ന്, സുഖക്കേടുകള്‍(allergies) വരെ ഉണ്ടാകുന്നു.

ഇന്നത്തെ മനുഷ്യരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം പ്രകൃതിയിലേക്കു തിരിച്ചു പോവുകയാണ്. അതായത്, പ്രകൃതിയില്‍ മനസമാധാനം കൈവരുത്തുകയും, പ്രകൃതിവിഭവങ്ങള്‍, മലീമസതകൂടാതെ സ്വന്തമായി ഉല്‍പാദിപ്പിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. എന്നാല്‍ ഇന്ന് പ്രകൃതി എവിടെ? ഗംഗാനദിയും പെരിയാറും, ഹിമാലയവും സഹിയപര്‍വ്വതവും, തകര്‍ന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, ഭാരതീയരുടെ പൊതുവേയും, ഹിന്ദുക്കളുടെ പ്രത്യേകിച്ചും, ദൈവ വിശ്വാസങ്ങളുടെ ആത്മസത്ത പ്രകൃതിയാണ്. ഹിന്ദുമതത്തിന്റെ മൂല്യമായ ബ്രഹ്മയോഗം വിശേഷിപ്പിക്കുന്നത്, ദേവാരാധന, പ്രകൃതി സംരക്ഷണമാണെന്നാണ്.

പ്രകൃതിസംരക്ഷണത്തിനും, ശുദ്ധമായ വായുവും, വെള്ളവും മണ്ണും വിഷവിമുക്തമാക്കുന്നതിന് കുഞ്ഞുങ്ങളെ പഠിപ്പിക്കുകയും, മുതിര്‍ന്നവര്‍ ചെയ്തു കാണിച്ചുകൊടുക്കുകയും വേണം. ശുദ്ധമായ പ്രകൃതി ഇല്ലെങ്കില്‍, മനുഷ്യനും, മനുഷ്യവും ഇല്ല.
ഇതു തന്നെയാണ്, ഈസ്റ്ററിന്റെ സന്ദേശവും.

യേശുക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പിന്റെ അര്‍ത്ഥമാണ്, അദ്ദേഹം മനുഷ്യ വര്‍ഗ്ഗത്തിനു നല്‍കുന്ന ഏറ്റവും വലിയ പാഠം. ഉയര്‍ത്തെഴുന്നേല്പിലൂടെ അദ്ദേഹം ആവശ്യപ്പെടുന്നത്, തിന്‍മയില്‍ നിന്ന് നന്‍യിലേയ്ക്ക്- നീചത്വത്തില്‍ നിന്ന്, മനുഷ്യത്വത്തിലേക്കുള്ള മനുഷ്യന്റെ പരിവര്‍ത്തനമാണ്. അതിന് ആവശ്യമായ മനുഷ്യജീവിതത്തിന്റെ ക്ഷേത്രമായ പ്രകൃതിയുടേയും സംസ്‌ക്കാരത്തിന്റേയും പുനഃനിര്‍മ്മിതിയും പുനരുദ്ധാരണവും, അതുകൊണ്ടാണ്, ഈസ്റ്ററും വസന്തോത്സവും സംയോജിപ്പിച്ചുകൊണ്ടുള്ള ആഘോഷം ഉണ്ടായത്.

പ്രകൃതി നാശത്തിനോടൊപ്പം, കൂട്ടക്കൊലയും ചൂഷണവും, സ്വാര്‍ത്ഥതയും, സാര്‍വ്വത്രികമായ മാത്സര്യതയും, കള്ളവും ചതിയും നിറഞ്ഞു നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍, ലോകമാകെയുള്ള മനുഷ്യര്‍ എത്തിയിരിയ്ക്കുന്നു. മനുഷ്യ വര്‍ഗ്ഗം സ്വന്തം നാശത്തിലേയ്ക്കു അതിവേഗം ചലിയ്ക്കുകകയല്ലേ? മനസ്സിലാക്കുക!

വിഷുവും ഈസ്റ്ററും പതിവുപോലെ പ്രസംഗങ്ങളും, സദ്യകളും കൊണ്ട് ആഘോഷിക്കുന്നതിനപ്പുറമായി, വസന്തസൂര്യനെ നമിച്ചുകൊണ്ട്,
-ഒരു വൃക്ഷത്തൈ നടുക
- ഒരു ചീരതൈനടുക.
-ചതിയും ചൂഷണവും ഇല്ലാത്ത ഒരു വ്യവസ്ഥിതിയ്ക്ക് ഏതെങ്കിലും ചെയ്യുക.
-അതി സമ്പന്നരായ അമേരിയ്ക്കയിലെ മലയാളികള്‍ വിഷുവിന്റേയും ഉയര്‍ത്തെഴുന്നേല്‍പിന്റേയും ജീവന്‍ സ്വയം ആവാഹിച്ചുകൊണ്ട്, അമേരിയ്ക്കയിലും കേരളത്തിലും, പരാമവധി പ്രവര്‍ത്തനരംഗങ്ങളിലേയ്ക്ക് മുന്നോട്ടു വരിക!

എല്ലാവര്‍ക്കും വിഷുവിന്റേയും ഈസ്റ്ററിന്റേയും അനുഗ്രഹങ്ങള്‍ നേരുന്നു!


ഈസ്റ്ററും  വിഷുവും: ഇന്നത്തെ പ്രസക്തി! (ഡോ.ഏ.കെ.ബി.പിള്ള)
Join WhatsApp News
വിദ്യാധരൻ 2017-04-03 10:56:26
നല്ലതാ നിങ്ങൾ ചോന്നെതെന്നാകിലും
ഇല്ല താത്പര്യം ആർക്കുമെന്നാലതിൽ
അള്ള യേശുവും വിഷ്ണുവും ഒന്നായാൽ
എല്ലാം താറുമാറായിടും നിശ്ചയം
കഷ്ടമാകും മത നേതൃത്ത്വമൊക്കെയും
പട്ടിണികൊണ്ട് നട്ടംതിരിഞ്ഞിടും
ഇങ്ങനെ തന്നെ പോകട്ടെ കാര്യങ്ങൾ
അങ്ങതിൽ തല കുത്തി കടത്തേണ്ട
ഉടലിൽ തല ഉള്ളത് കാണുവാൻ
ചടുലം അത് എത്ര മനോഹരം
വെട്ടുവാൻ അത് വെട്ടിമുറിക്കുവാൻ
ചുറ്റുന്നു മത തീവൃ വാദികൾ
വിട്ടിടു മത ഭ്രാന്തരെ ഒക്കെയും
തട്ടട്ടെ അവർ തമ്മിലടിക്കട്ടെ
 
(ജ്ഞാനപാന രീതി) 

mathew v zacharia 2017-04-04 09:30:53
Easter ( The Resurrection of our Lord and Savior Jesus Christ ) gave me the assurance of resurrection that has nothing to do with Vishu celebration. With all due respect, I request not to equate Easter with Vishu as it may many to confusion.
Mathew V. Zacharia
Dr.Revathi 2017-04-04 10:11:32
Dr -should be used only for Medical Doctor. If you have a Ph.D, it should be your real name first and Ph.D at the end. Ph.D = Doctorate in the Philosophy of the subject you researched, you can add the specialization next to Ph.D { English Lit} like that. Most people who has one or several Ph.D, usually don't add to the name. At least that is the fashion. A medical Doctor, once stop practicing; should also drop the use of Dr. before the name. It indicates your profession, there is no sense in adding -ex- to the name. After all no one care what you are. It is your ego which keeps you hanging on to tittles.
Plumber, carpenter etc, they don't use any tittles.
if you have a Ph.D in a particular department of knowledge, don't think, you know everything. That is a big problem among Malayalees.
Know your limits. 

Anthappan 2017-04-04 10:58:49

See how Jesus people bring conflict into this article which is written with a good intention.  Most of the followers of Jesus or for have no idea what he stood for.  Let us assume that there was person Jesus lived on earth and then he was a person who crossed all the barriers of religion and race.  He loved humanity and promoted harmony among the people.  But the religiously fervent people assassinated him and hung him on the cross.  The most dangerous people on earth are the religious people who want to preserve their identity in the name of the people they founded the religion. 


Tom Abraham 2017-04-04 13:41:47

Jesus a Metaphysician talked about matters above the physical Spring or Winter. HE the Lord of Creation promised LIFE after death of the physical. Writer is mixing the Immortal Vishnu with the mortal Nature. On the whole, article is superficial in thought. At least, follow the other guy and quote some 'dead' Sanskrit lines.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക