Image

വൈറ്റ് ഹൗസില്‍ പുതിയ ചരിത്രം: സമ്പന്നരുടെ നീണ്ട നിര (ഏബ്രഹാം തോമസ്‌)

Published on 03 April, 2017
വൈറ്റ് ഹൗസില്‍ പുതിയ ചരിത്രം: സമ്പന്നരുടെ നീണ്ട നിര (ഏബ്രഹാം തോമസ്‌)
 അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവുമധികം സമ്പത്തുള്ള അംഗങ്ങളാണ് ട്രംപ് ഭരണകൂടത്തില്‍ ഉള്ളതെന്നും ക്യാബിനറ്റിന്റെയും സീനിയര്‍ സ്റ്റാഫിന്റെയും മൊത്തം ആസ്തി 12 ബില്യണ്‍ ഡോളര്‍ വരുമെന്നും ബ്ലൂം ബെര്‍ഗ് പറയുന്നു. വളരെയധികം വിജയിച്ചതും ധന്യരുമായ വ്യക്തികളാണ് ഈ ഭരണകൂടത്തില്‍ ഉള്ളതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഷാന്‍ സ്‌പൈസര്‍ പറഞ്ഞു.
ഇവരില്‍ മുന്നില്‍ നില്‍ക്കുന്നത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്കയുടെ ഭര്‍ത്താവ് ജാരേഡ് കുഷനറാണ്. രാജ്യം ഒട്ടാകെ ശൃംഖലയുള്ള റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികളായ കുഷ്‌നര്‍ കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവാണ് ഇദ്ദേഹം. കഴിഞ്ഞ ദശകത്തില്‍ 7 ബില്യണ്‍ ഡോളറിന്റെ സമ്പാദ്യം ഈ കമ്പനികള്‍ നേടി. കുഷ്‌നറുടെ വ്യവസായങ്ങളും ഗവണ്‍മെന്റ് പദവിയും തമ്മിലുള്ള വൈരുദ്ധ്യ താല്പര്യങ്ങള്‍ ഒഴിവാക്കാന്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. 
വെളിപ്പെടുത്തിയിട്ടില്ലാത്ത വിദേശ സ്രോതസുകളില്‍ നിന്നുള്ള നിക്ഷേപങ്ങളും വായ്പകളും കമ്പനികള്‍ക്ക് ലഭിച്ചിട്ടുണ്ട്.

200 ലധികം കമ്പനികളിലെ മാനേജ്‌മെന്റ് പദവികളില്‍ നിന്ന് കുഷ്‌നര്‍ മാറിയിട്ടു ണ്ടെങ്കിലും ഇവയുടെ ഗുണഭോക്താവായി തുടരുകയാണ്. ട്രസ്റ്റുകളുടെ ഒരു നീണ്ട നിരയിലൂടെയാണ് ആദായം ഒഴുകിയെത്തുക.
ഇവാങ്കയും കുഷ്‌നറും 741 മില്യന്‍ ഡോളറിന്റെ റിയല്‍ എസ്റ്റേറ്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികളുടെ ഗുണഭോക്താക്കളാണെന്ന് എത്തിക്‌സ് കമ്മീഷന്‍ മുമ്പാകെ വൈറ്റ്ഹൗസ് അധികൃതര്‍ സമര്‍പ്പിച്ച രേഖകള്‍ പറഞ്ഞു. വാഷിംങ്ടണ്‍ ഡിസിയിലുള്ള ട്രംപ് ഇന്റര്‍ നാഷണല്‍ ഹോട്ടലില്‍ ഇപ്പോഴും പങ്കാളിയാണ്. വൈറ്റ് ഹൗസില്‍ നിന്ന് ഒരു വിളിപ്പാടകലെയുള്ള ഹോട്ടിലിനെ ക്കുറിച്ച് പ്രതിഷേധം ഉയര്‍ന്നു. വിദേശ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരോ നിഷിപ്ത താല്‍പര്യക്കാരോ ഹോട്ടലില്‍ താമസിക്കുന്നത് മുതലെടുത്ത് തങ്ങള്‍ക്കാവ ശ്യമുള്ള കാര്യങ്ങള്‍ സാധിച്ചെടുക്കും എന്നാണ് പരാതി. ഹോട്ടലിലുള്ള തന്റെ താല്പര്യത്തില്‍ നിന്ന് ഇവാങ്ക ഇനി എന്ത് നേടും എന്ന് വ്യക്തമല്ല.

കുഷ്‌നറുടെ വെളിപ്പെടുത്തല്‍ അനുസരിച്ച് ഇവാങ്ക 2016 ജനുവരി മുതല്‍ 2017 മാര്‍ച്ച് വരെ ഹോട്ടലില്‍ നിന്ന് നേടിയത് 1 മില്യന്‍ ഡോളറിനും 5 മില്യന്‍ ഡോളറിനും ഇടയിലാണ്. ഹോട്ടലിലുള്ള ഇവാങ്കയുടെ താല്പര്യം 5 മില്യന്‍ ഡോളറിനും 25 മില്യന്‍ ഡോളറിനും ഇടയിലാണെന്നും വ്യക്തമാക്കി.

വൈറ്റ് ഹൗസ് പുറത്തിറക്കിയ രേഖകളില്‍ ഈ വെളിപ്പെടുത്തലുകള്‍ക്കൊപ്പം ഭരണകൂടത്തിലെ 180 സീനിയര്‍ സ്റ്റാഫംഗങ്ങളുടെ സ്വത്ത്, സമ്പത്ത് വിവരങ്ങള്‍(അവര്‍ ഔദ്യോഗിക പദവികളില്‍ പ്രവേശിക്കുമ്പോള്‍) കൂടി ഉണ്ട്.

പ്രസിഡന്റിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റായ സ്റ്റീഫന്‍ ബാനന്‍ തനിക്ക് കണ്‍സല്‍ട്ടിംങ് ഫീസായി ബ്രെയിറ്റ് ഹാര്‍ട്ട് ന്യൂസ് നെറ്റ് വര്‍ക്കില്‍ നിന്ന് 1,91,000 ഡോളറും കേംബ്രിഡ്ജ് അനാലിറ്റിയില്‍ നിന്ന് 1,25,333 ഡോളറും ഗവണ്‍മെന്റ് അക്കൗണ്ടബിലിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 61,539 ഡോളറും ലഭിച്ചതായി വെളിപ്പെടുത്തി.
ഗോള്‍ഡ് മാന്‍ സാക്ക്‌സിന്റെ മുന്‍ പ്രസിഡന്റും ഇപ്പോള്‍ നാഷണല്‍ എക്കണോമിക് കൗണ്‍സില്‍ തലവനുമായ ഗാരി കോനിന്റെ ആസ്തി 253 മില്യന്‍ ഡോളറിനും 611 മില്യന്‍ ഡോളറിനും ഇടയിലാണെന്ന് കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ വരുമാനം 77 മില്യന്‍ ഡോളറായിരുന്നു. മറ്റൊരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ റീഡ് കോര്‍ഡിഷിന്റെ സ്വത്ത് 424 മില്യന്‍ ഡോളര്‍ വില മതിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക