Image

നവയുഗം കേന്ദ്രകമ്മിറ്റി പുനഃസംഘടിപ്പിച്ചു; ബെന്‍സിമോഹന്‍.ജി പ്രസിഡന്റ്

Published on 03 April, 2017
നവയുഗം കേന്ദ്രകമ്മിറ്റി പുനഃസംഘടിപ്പിച്ചു; ബെന്‍സിമോഹന്‍.ജി പ്രസിഡന്റ്

ദമ്മാം: നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി പുനഃസംഘടിപ്പിച്ചു. ദമ്മാമില്‍ അല്‍ റയാന്‍ ഹാളില്‍ വെച്ച് നടന്ന നവയുഗം കണ്‍വെന്‍ഷനില്‍ വെച്ചാണ് പുനഃസംഘടന നടന്നത് .


നവയുഗം സാംസ്‌കാരികവേദിയുടെ കേന്ദ്രകമ്മിറ്റി പ്രസിഡന്റായി പ്രവാസി എഴുത്തുകാരനും, സാമൂഹ്യപ്രവര്‍ത്തകനുമായ ബെന്‍സിമോഹന്‍.ജി തെരഞ്ഞെടുക്കപ്പെട്ടു. പ്രഭാകരന്‍ എടപ്പാള്‍, സനു മഠത്തില്‍, ഖദീജ ഹബീബ്, രാജേഷ് ചടയമംഗലം, സുജാറോയ്, റഹിം അലനല്ലൂര്‍, മിനി ഷാജി, റെഞ്ചി കെ.രാജു  എന്നിവരെ കേന്ദ്രകമ്മിറ്റിയിലേയ്ക്ക് ഉള്‍പ്പെടുത്തി.

നവയുഗം കേന്ദ്രകമ്മിറ്റി ആക്റ്റിങ് പ്രസിഡന്റ് സാജന്‍ കണിയാപുരത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന കണ്‍വെന്‍ഷന്‍, നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍ ഉത്ഘാടനം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി നേതാക്കളായ ഷാജി മതിലകം, റിയാസ് ഇസ്മായില്‍, ജമാല്‍ വില്യാപ്പള്ളി, രാജീവ് ചവറ എന്നിവര്‍ സംസാരിച്ചു. കേന്ദ്രകമ്മിറ്റി സെക്രട്ടറി എം.എ.വാഹിദ് കാര്യറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദമ്മാം, കോബാര്‍, അല്‍ഹസ്സ എന്നീ മൂന്നു മേഖലകമ്മിറ്റികളെ പ്രതിനിധീകരിച്ച്  സനു മഠത്തില്‍, റഹിം അലനല്ലൂര്‍, ശ്യാമില്‍ നെല്ലിക്കോട്എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.കണ്‍വെന്‍ഷന് പ്രിജി കൊല്ലം സ്വാഗതവും, ബെന്‍സിമോഹന്‍ നന്ദിയും പറഞ്ഞു.

ഏറെക്കാലം നവയുഗത്തെ നയിച്ച കെ.ആര്‍.അജിത്ത് പ്രവാസജീവിതം അവസാനിപ്പിച്ചു മടങ്ങിയതിനെത്തുടര്‍ന്നാണ്, പുതിയ പ്രസിഡന്റായി ബെന്‍സിമോഹനെ തെരഞ്ഞെടുക്കുന്നത്. 
 
കണ്‍വെന്‍ഷന് നവയുഗം നേതാക്കളായ  അരുണ്‍ ചാത്തന്നൂര്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍, അരുണ്‍ നൂറനാട്, ഷാജി അടൂര്‍, ഹനീഫ, ഷിബുകുമാര്‍, സുമി ശ്രീലാല്‍, ഉണ്ണികൃഷ്ണന്‍, റെജി സാമുവല്‍, ഗോപകുമാര്‍,ബിജു വര്‍ക്കി, ശ്രീലാല്‍, അഷറഫ് തലശ്ശേരി,  ശരണ്യ ഷിബുകുമാര്‍, മുനീര്‍ഖാന്‍, അന്‍വര്‍ ആലപ്പുഴ, മാധവ് കെ.വാസുദേവ്  എന്നിവര്‍ നേതൃത്വം നല്‍കി.

ഫോട്ടോ: നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്‍.ജി 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക