Image

മെല്‍ബണ്‍ മലയാളി ഫെഡറേഷന് പുതിയ നേതൃത്വം

Published on 03 April, 2017
മെല്‍ബണ്‍ മലയാളി ഫെഡറേഷന് പുതിയ നേതൃത്വം

 
മെല്‍ബണ്‍: മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ജയ്‌സണ്‍ മറ്റപ്പള്ളി (പ്രസിഡന്റ്), ഡോ.ഷാജി വര്‍ഗീസ് (ചെയര്‍ പേഴ്‌സണ്‍), കൊച്ചുമോന്‍ ഓരത്ത് (വൈസ് പ്രസിഡന്റ്), ശ്രേയസ് മീധര്‍ (സെക്രട്ടറി), ബിനേഷ് കുമാര്‍ (ജോയിന്റ് സെക്രട്ടറി, പ്രദീപ് പാര്‍ഥന്‍ (ട്രഷറര്‍) എന്നിവരേയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി വിജേഷ് കെ.വിജയന്‍, അജി പുനലൂര്‍, ക്ലീറ്റസ് ചാക്കോ, വിഷ്ണു പ്രഭാകര്‍, കിഷോര്‍ ജോസ്, ചാക്കോ അരീക്കല്‍, ബിന്ദു പോള്‍, പി.വി. ബബീഷ്, ആന്റണി പടയാറ്റില്‍, എബിന്‍ ജോബോയി, വിനേജ് വര്‍ഗീസ്, ബിന്നി ജോര്‍ജ്, സിന്േ!റാ പാറേക്കാട്ടില്‍, രാജന്‍ വെണ്‍ മണി, സുനില്‍പോള്‍ എന്നിവരെയും അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായി തോമസ് ജോസഫിനേയും പ്രതാപന്‍നായരേയും യോഗം തെരഞ്ഞെടുത്തു.

ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് 26ന് സ്പ്രിംഗ് വെയില്‍ ടൗണ്‍ഹാളില്‍ നടത്താനും ഇതിന് മുന്നോടിയോയി ബാഡ്മിന്റണ്‍, ക്രിക്കറ്റ്, സോക്കര്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക