Image

ഇംഗ്ലണ്ടിലെ പുതുപ്പള്ളിയില്‍ പീഡാനുഭവവാരം ഏപ്രില്‍ എട്ടു മുതല്‍ 15 വരെ

Published on 03 April, 2017
ഇംഗ്ലണ്ടിലെ പുതുപ്പള്ളിയില്‍ പീഡാനുഭവവാരം ഏപ്രില്‍ എട്ടു മുതല്‍ 15 വരെ

ബെര്‍മിംഗ്ഹാം: ഇംഗ്ലണ്ടിലേ പുതുപ്പള്ളി എന്നറിയപ്പെടുന്ന ബെര്‍മിംഗ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പീഡാനുഭവവാരം ഏപ്രില്‍ എട്ട് (ശനി) മുതല്‍ ആരംഭിക്കും. 

ബെര്‍മിംഗ്ഹാം ആല്‍ബര്‍ട്ട് റോഡിലുള്ള ഓള്‍ സെയിന്റ്‌സ് പള്ളിയില്‍ രാവിലെ 10 ന് പ്രഭാത നമസ്‌കാരവും ഓശാനയുടെ ശുശ്രൂഷകളായ കുരുത്തോല വാഴ്ത്തല്‍, കുരുത്തോല വിതരണം തുടര്‍ന്നു ഫാ. പീറ്റര്‍ കുര്യാക്കോസിന്റെ മുഖ്യകര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടക്കും.

12ന് (ബുധന്‍) വൈകുന്നേരം നാലിന് ഓള്‍ സെയിന്റ്‌സ്  പളളിയില്‍ പെസഹായുടെ ശുശ്രൂഷകള്‍ ആരംഭിക്കും. സന്ധ്യാ പ്രാര്‍ഥന, പെസഹ കുര്‍ബാന, അപ്പം മുറിക്കല്‍ തുടങ്ങിയവ നടക്കും. 

14ന് (വെള്ളി) രാവിലെ ഒന്പതിന് ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍  ആരംഭിക്കും. പ്രഭാത നമസ്‌കാരം, സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രുഷ, സ്ലീബാവന്ദനം, സ്ലീബാ ആഘോഷം, കബറടക്ക ശുശ്രുഷ, തുടര്‍ന്നു നമ്മുടെ കര്‍ത്താവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു വിശ്വാസികള്‍ ചൊറുക്കാ കുടിച്ച് ദുഃഖ വെള്ളിയുടെ ശുശ്രൂഷകള്‍ അവസാനിക്കും.

15ന് (ശനി) വൈകുന്നേരം നാലിന് ഉയിര്‍പ്പുതിരുനാളിന്റെ ശുശ്രൂഷകള്‍ ആരംഭിക്കും. സന്ധ്യാ പ്രാര്‍ഥന, തുടര്‍ന്നു ഉയര്‍പ്പുപെരുന്നാളിന്റെ 

പ്രത്യേക ശുശ്രൂഷകളും വിശുദ്ധ കുര്‍ബാന, ശ്ലീബാ ആഘോഷം, സ്‌നേഹ വിരുന്ന് എന്നിവയോടുകൂടി പീഡാനുഭവവാരം അവസാനിക്കും.

പീഡാനുഭവവാര ശുശ്രൂഷകള്‍ക്ക് ഫാ. പീറ്റര്‍ കുര്യാക്കോസ് നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: രാജു വേലംകാലാ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക