Image

യുക്മ 'യു ഗ്രാന്‍ഡ്’ ലോട്ടറി ഉദ്ഘാടനം ചെയ്തു

Published on 03 April, 2017
യുക്മ 'യു ഗ്രാന്‍ഡ്’ ലോട്ടറി ഉദ്ഘാടനം ചെയ്തു
   ലണ്ടന്‍: യുക്മ ദേശീയ നേതൃയോഗം ഏപ്രില്‍ ഒന്നിന് ബെര്‍മിംഗ്ഹാമിലെ എക്‌സ് സര്‍വീസ് മെന്‍സ് സോഷ്യല്‍ ക്ലബില്‍ നടന്നു. ദേശീയ നേതൃത്വത്തോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ റീജണല്‍ നേതാക്കളും പങ്കെടുത്തു.

രണ്ട് സെഷനുകളായി നടന്ന സമ്മേളനത്തില്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് സ്വാഗതം ആശംസിച്ചു. തുടര്‍ന്നു നടന്ന ആദ്യ സെഷനില്‍ 2017 പ്രവര്‍ത്തന വര്‍ഷത്തിലെ പ്രധാന കര്‍മപരിപാടികളെക്കുറിച്ചുള്ള രൂപരേഖ അതാത് റീജണല്‍ പ്രസിഡന്റുമാര്‍ അവതരിപ്പിച്ചു. തുടര്‍ന്ന് യുക്മ ഏറ്റെടുത്തു നടത്താനിരിക്കുന്ന പ്രധാന സംരംഭങ്ങളെക്കുറിച്ചു ചുമതലപ്പെട്ട കോഓര്‍ഡിനേറ്റര്‍മാര്‍ സംസാരിച്ചു. അതോടൊപ്പം പൊതു ചര്‍ച്ചയും നടന്നു. ഉച്ച ഭക്ഷണത്തിനുശേഷം വിവിധ പോഷക സംഘടനകളായ യുക്മ നഴ്‌സസ് ഫോറം, യുക്മ ചാരിറ്റി ഫൗണ്ടേഷന്‍, യുക്മ ടൂറിസം ക്ലബ്, യുക്മ ന്യൂസ്, യുക്മ സാംസ്‌കാരിക വേദി, യുക്മ പിആര്‍ഒ ടീം, ജ്വാല ഇമാഗസിന്‍ തുടങ്ങിയവയുടെ നേതൃത്വവും ഒത്തുചേര്‍ന്നു.

ചടങ്ങില്‍ ന്ധയു ഗ്രാന്‍ഡ്’ ലോട്ടറിയുടെ ഉദ്ഘാടനം ബെര്‍മിംഗ്ഹാമിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്നുള്ള അസിസ്റ്റന്റ് കോണ്‍സുലാര്‍ (വെല്‍ഫയര്‍) അശോക് റാവത്ത് നിര്‍വഹിച്ചു. യുക്മ ടൂറിസം ക്ലബ് വൈസ് ചെയര്‍മാന്‍ ടിറ്റോ തോമസ് ആദ്യ ടിക്കറ്റുകള്‍ ഏറ്റുവാങ്ങി. യുക്മയുടെ ദേശീയ തലത്തിലും റീജണല്‍ തലങ്ങളിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും പോഷക സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിവരുന്ന സാന്പത്തിക സ്രോതസുകള്‍ക്കായി സ്ഥിരമായി സ്‌പോണ്‍സര്‍മാരെ മാത്രം ആശ്രയിച്ചുപോരുന്ന നിലവിലുള്ള രീതിക്ക് ഒരു പരിധിവരെ മാറ്റം കുറിക്കുകയാണ് ന്ധയു ഗ്രാന്റി’ലൂടെ യുക്മ. ഒന്നാം സമ്മാനം ഒരു ബ്രാന്‍ഡ് ന്യൂ കാര്‍ പ്രഖ്യാപിച്ചുകൊണ്ട് നടത്തുന്ന നടത്തുന്ന പ്രസ്തുത ലോട്ടറിക്ക് നിയമപരമായ എല്ലാ അനുമതികളും ലഭിച്ചു കഴിഞ്ഞതായി ദേശീയ ട്രഷറര്‍ അലക്‌സ് വര്‍ഗീസ് പറഞ്ഞു. ഒരു ടിക്കറ്റിന് പത്തു പൗണ്ട് നിരക്കിലാണ് വില്പനക്കെത്തുന്നത്. 

പദ്ധതി പ്രകാരം റീജണുകള്‍ വില്‍ക്കുന്ന ടിക്കറ്റിന്റെ അന്പതു ശതമാനം പ്രസ്തുത റീജണും ടിക്കറ്റ് വില്‍ക്കുന്ന അസോസിയേഷനും തുല്യമായി വീതിച്ചു നല്‍കും. വിറ്റുവരവിന്റെ പത്തു ശതമാനം യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ അക്കൗണ്ടില്‍ നിക്ഷേപിക്കും. ബാക്കി 40 ശതമാനം തുക യുക്മ നാഷണല്‍ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കും. ഒന്നാം സമ്മാനമായ ബ്രാന്‍ഡ് ന്യൂ കാറിന് പുറമെ, പത്തു ഭാഗ്യവാന്മാരെ കൂടി നറുക്കെടുത്ത് പത്ത് സ്വര്‍ണ നാണയങ്ങളും സമ്മാനമായി നല്‍കുന്നുണ്ട്. 

അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആണ് ലോട്ടറിയുടെ എല്ലാ സമ്മാനങ്ങളും സ്‌പോണ്‍സര്‍ ചെയ്യുന്നത്. യുക്മയുടെ നാളിതുവരെയുള്ള നാള്‍വഴികളില്‍, നേപ്പാള്‍ ചാരിറ്റി അപ്പീലിന് ശേഷമുള്ള ഏറ്റവും അഭിമാനകരമായ ഒരു കാല്‍വയ്പായി ന്ധയു ഗ്രാന്‍ഡ്’ ലോട്ടറിയെ യുക്മ പ്രഥമ ദേശീയ നേതൃ സംഗമം വിലയിരുത്തി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക