Image

ഫോക്ക് വനിതാവേദി 'വനിതാ ഫെസ്റ്റ്’ 21ന്

Published on 03 April, 2017
ഫോക്ക് വനിതാവേദി 'വനിതാ ഫെസ്റ്റ്’ 21ന്
 കുവൈത്ത്: കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്ക്) വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ ന്ധവനിതാ ഫെസ്റ്റ് 2017’ എപ്രില്‍ 21 ന് (വെള്ളി) നടക്കും. രാവിലെ ഒന്പതു മുതല്‍ വൈകുന്നേരം നാലു വരെ അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലാണ് പരിപാടി.

എല്ലാ ഇന്ത്യക്കാര്‍ക്കും പങ്കെടുക്കാവുന്ന മത്സരങ്ങളില്‍ വനിതകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വ്യത്യസ്ഥമായ ഇനങ്ങളാല്‍ വൈവിധ്യപൂര്‍ണമായിരിക്കും. ബേബിഷോ, ഫാന്‍സി ഡ്രസ്, കളറിംഗ്, ക്ലേ മോഡലിംഗ്, ക്വിസ് മത്സരങ്ങള്‍, ഡബ്മാഷ്, ഹെയര്‍ സ്‌റ്റൈലിംഗ്, നെയില്‍ആര്‍ട്ട്, ഫാഷന്‍ ഷോ, സെല്‍ഫി കോണ്ടസ്റ്റ് എന്നിവ കൂടാതെ പാചകമത്സരഇനങ്ങളായ ചിക്കന്‍ കറി, പായസം എന്നിവയും ഉണ്ടാകും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 66956608, 65656734 എന്ന നന്പറുകളിലോ 66027022 എന്ന വാട്‌സ് ആപ്പ് നന്പരിലോ fokevanitha.fest@.gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ഏപ്രില്‍ 18 നു മുന്‍പായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക