Image

മസ്‌കാറ്റ് യാക്കോബായ പള്ളിയില്‍ വിശുദ്ധവാര ശുശ്രൂഷകള്‍.

ബിജു വെണ്ണികുളം Published on 04 April, 2017
മസ്‌കാറ്റ്   യാക്കോബായ   പള്ളിയില്‍  വിശുദ്ധവാര ശുശ്രൂഷകള്‍.
മസ്‌കാറ്റ് : സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍  വിശുദ്ധവാര ശുശ്രുഷകള്‍  വെള്ളിയാഴ്ച  ആരംഭിക്കും.

വെള്ളിയാഴ്ച    രാവിലെ 10 മണി മുതല്‍ നാല്പതാം വെള്ളിയുടെ   ധ്യാനം  ഉണ്ടായിരിക്കും
 ശനിയാഴ്ച വൈകിട്ട്  7 ന്, ഓശാനശുശ്രുഷ,  തുടന്ന്  വിശുദ്ധ കുര്‍ബ്ബാന,  ഞായര്‍, തിങ്കള്‍,  ചൊവ്വ , ദിവസങ്ങളില്‍ വൈകിട്ട് 7.30 ന് സന്ധ്യാ പ്രാര്‍ത്ഥന,  തുടന്ന്  വചനശുശ്രുഷ., ബുധനാഴ്ച  വൈകിട്ട് 6.30 ന് പെസഹാ ശുശ്രുഷ,  വിശുദ്ധ കുര്‍ബ്ബാന,   വ്യാഴാഴ്ച വൈകിട്ട് 7:30 ന്   സന്ധ്യാപ്രാര്‍ത്ഥന,  കാല്‍കഴുകല്‍ ശുശ്രുഷ. ഉണ്ടായിരിക്കും.

റൂവി  റെക്‌സ് റോഡില്‍ ഉള്ള   അല്‍ മസ്സാ ഹാളില്‍  വെള്ളിയാഴ്ച  രാവിലെ 8 ന്  ദുഃഖവെള്ളിയാഴ്ച ശുശ്രൂഷ. ആരംഭിക്കും, ( Ruwi ,  Rex-Road AL-MASSA Hall )

 ശനിയാഴ്ച.  വൈകിട്ട്    7 ന് ഉയര്‍പ്പ് പെരുന്നാള്‍  ശുശ്രൂഷ,  വിശുദ്ധ കുര്‍ബ്ബാന. ഉണ്ടായിരിക്കും.

ഈ വര്‍ഷത്തെ  ശുശ്രുഷകള്‍ക്ക്  ഇടവക   മെത്രാപ്പോലീത്ത.    മാര്‍ക്കോസ്  മോര്‍     ക്രിസോസ്റ്റമോസ്   മെത്രാപ്പോലീത്ത  നേതൃത്വം നല്‍കുമെന്ന്

 ഇടവക വികാരി ഫാ . ബേസില്‍ വറുഗീസ് പതിയാരത്തുപറമ്പില്‍ , സെക്രട്ടറി  പി. വി. എല്‍ദോ
 ട്രസ്റ്റി,  ജിബിന്‍ പീറ്റര്‍ ,   എന്നിവര്‍   അറിയിച്ചു.
 

വാര്‍ത്ത:  ബിജു   വെണ്ണികുളം .


മസ്‌കാറ്റ്   യാക്കോബായ   പള്ളിയില്‍  വിശുദ്ധവാര ശുശ്രൂഷകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക