Image

ദുബായ് സെന്റ് തോമസ് കത്തീഡ്രലില്‍ കഷ്ടാനുഭവ വാര ശുശ്രൂഷകള്‍

പോള്‍ ജോര്‍ജ് പൂവത്തേരില്‍ Published on 05 April, 2017
ദുബായ് സെന്റ് തോമസ് കത്തീഡ്രലില്‍ കഷ്ടാനുഭവ  വാര ശുശ്രൂഷകള്‍
ദുബായ്:  ദുബായ് സെന്റ് തോമസ് കത്തീഡ്രലില്‍ കഷ്ടാനുഭവ  വാര ശുശ്രൂഷകള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഏപ്രില്‍ 7 വെള്ളി രാവിലെ 7ന് പ്രഭാത നമസ്‌കാരം, തുടര്‍ന്ന് നാല്പതാം വെള്ളിയുടെ വിശുദ്ധ കുര്‍ബ്ബാന, കാതോലിക്കാ ദിനാഘോഷം.

ഏപ്രില്‍ 8   ശനി  വൈകിട്ട് 6.30ന് സന്ധ്യാ നമസ്‌കാരം, വിശുദ്ധ കുര്‍ബ്ബാന, ഊശാന ശുശ്രൂഷകള്‍ നടക്കും. ഊശാന ശുശ്രൂഷകള്‍ക്ക് അഹമ്മദാബാദ്   ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലിത്ത നേതൃത്വം  നല്‍കും.

ഏപ്രില്‍ 12   ബുധന്‍ വൈകിട്ട് 6.30ന് സന്ധ്യാ നമസ്‌കാരം, പെസഹ ശുശ്രൂഷകള്‍  വിശുദ്ധ കുര്‍ബ്ബാന. ശുശ്രൂഷകള്‍ക്ക് സുല്‍ത്താന്‍ ബത്തേരി   ഭദ്രാസനാധിപന്‍ ഏബ്രഹാം മാര്‍ എപ്പിഫനിയോസ് മെത്രാപ്പോലിത്ത മുഖ്യ കാര്‍മ്മികത്വം  വഹിക്കും.

ഏപ്രില്‍ 13   വ്യാഴം വൈകിട്ട് 7ന് സന്ധ്യാ നമസ്‌കാരം, തുടര്‍ന്ന് ഏബ്രഹാം മാര്‍ എപ്പിഫനിയോസ്  മെത്രാപ്പോലിത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ.

ഏപ്രില്‍ 14 വെള്ളി   രാവിലെ 7.30 മുതല്‍ വൈകിട്ട് 4 വരെ ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകള്‍ നടക്കും. ദുഃഖ വെള്ളി നമസ്‌കാരം, ധ്യാനം, കബറടക്ക ശുശ്രൂഷകള്‍ക്ക് ശേഷം കഞ്ഞി നേര്‍ച്ച നടക്കും. ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകള്‍ക്ക് ഏബ്രഹാം മാര്‍ എപ്പിഫനിയോസ്  മെത്രാപ്പോലിത്ത മെത്രാപ്പോലിത്ത മുഖ്യ കാര്‍മ്മികത്വം വഹിക്കും.

ഏപ്രില്‍ 15   ശനി രാവിലെ 9ന് ദുഃഖ ശനിയാശ്ചയുടെ വിശുദ്ധ കുര്‍ബ്ബാന.

വൈകിട്ട് 6.30ന് സന്ധ്യാ നമസ്‌കാരം, വിശുദ്ധ കുര്‍ബ്ബാന, ഈസ്റ്റര്‍ ശുശ്രൂഷകള്‍.

ഏപ്രില്‍ 9   ഞായര്‍, 10   തിങ്കള്‍,  11  ചൊവ്വാ ദിവസങ്ങളില്‍ വൈകിട്ട് 7.30ന് സന്ധ്യാ നമസ്‌കാരം തുടര്‍ന്ന് ധ്യാന പ്രസംഗം ഉണ്ടാകും.

കഷ്ടാനുഭവ  വാര ശുശ്രൂഷകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. ഷാജി മാത്യൂസ്, സഹ വികാരി ഫാ. സജു തോമസ് , ഇടവക ട്രസ്റ്റീ മാത്യു കെ. ജോര്‍ജ്   , സെക്രട്ടറി ബിജുമോന്‍ കുഞ്ഞച്ചന്‍   എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04337 11 22.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക