Image

കൈയ്യേറ്റം ഒഴിയാന്‍ 15 ദിവസം അനുവദിക്കും: മുഖ്യമന്ത്രി

Published on 24 June, 2011
കൈയ്യേറ്റം ഒഴിയാന്‍ 15 ദിവസം അനുവദിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി കയ്യേറിയ മൂന്നാറിലെ കൈയ്യേറ്റക്കാര്‍ക്ക്‌ ഒഴിഞ്ഞുപോകുവാന്‍ രണ്ടാഴ്‌ച അനുവദിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മൂന്നാറിന്റെ വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും, മൂന്നാര്‍ ഓര്‍ഡിനന്‍സ്‌ ഭേദഗതികളോടെ മുന്നോട്ടുകൊണ്ടുപോകാനും ഇന്ന്‌ ചേര്‍ന്ന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി. കയ്യേറ്റം ഒഴിപ്പിക്കാനായി എന്തെങ്കിലും നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും പാവപ്പെട്ടവരായ കുടിയേറ്റക്കാരോട്‌ സര്‍ക്കാര്‍ ഉദാരസമീപനം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുടിയേറ്റക്കാരായ ആദിവാസികളെ പുനരധിവസിപ്പിക്കും. 1979 ജനുവരി ഒന്ന്‌എന്ന തീയതിന്‌ മുമ്പുള്ള കൈവശാവകാശമുള്ള കുടിയേറ്റക്കാര്‍ക്ക്‌ പട്ടയം നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, വനംമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക