Image

നവയുഗം പത്തു വര്‍ഷങ്ങള്‍ പിന്നിട്ടു ആഘോഷപരിപാടികള്‍ക്ക് ഏപ്രിലില്‍ തുടക്കമാകും.

Published on 08 April, 2017
നവയുഗം പത്തു വര്‍ഷങ്ങള്‍ പിന്നിട്ടു  ആഘോഷപരിപാടികള്‍ക്ക് ഏപ്രിലില്‍ തുടക്കമാകും.
ദമാം: നവയുഗം സാംസ്‌കാരികവേദി സൗദി അറേബ്യയില്‍  പ്രവര്‍ത്തനമാരംഭിച്ചിട്ട് പത്തു വര്‍ഷം പിന്നിട്ടതിന്റെ ആഘോഷപരിപാടികള്‍ക്ക്  ഏപ്രില്‍ മാസത്തില്‍ തുടക്കമാകുന്നു. ദമ്മാം അല്‍ റയാന്‍ ഹാളില്‍ വിളിച്ചു ചേര്‍ത്ത നവയുഗം ജനറല്‍ബോഡിയോഗം ആഘോഷപരിപാടികള്‍ക്ക് അന്തിമരൂപം  നല്‍കി.

2017 ഏപ്രിലില്‍ തുടങ്ങി 2018 മാര്‍ച്ചില്‍ അവസാനിയ്ക്കുന്നവിധത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്കാണ് നവയുഗം രൂപം നല്‍കിയിരിയ്ക്കുന്നത്. ഏപ്രില്‍ 28ന് നടക്കുന്ന നവയുഗം വിഷുഈസ്റ്റര്‍ ആഘോഷപരിപാടികളില്‍ വെച്ച് പത്താം വാര്‍ഷികം ലോഗോ പ്രകാശനം ചെയ്യും. ആഘോഷപരിപാടികളുടെ ഔപചാരിക ഉത്ഘാടനം, സാംസ്‌കാരികസമ്മേളനമായി, മെയ്മാസം 19ന് ദമ്മാമില്‍ വെച്ച് നടക്കും. ഇശല്‍തേന്‍കണം സീസണ്‍2, അക്ഷരജാലകം, വോളിബോള്‍, ക്രിക്കറ്റ്, ഫുട്ബാള്‍ ടൂര്‍ണമെന്റുകള്‍, സ്‌ക്കൂള്‍ ഒളിമ്പ്യാഡ്, സര്‍ഗ്ഗപ്രവാസം2017, കുടുംബസംഗമം, സമാപനമെഗാഷോ തുടങ്ങി വിവിധങ്ങളായ ആഘോഷപരിപാടികള്‍ വിവിധ മാസങ്ങളിലായി നടക്കും. നവയുഗത്തിന്റെ മുഖമുദ്രയായ ജീവകാരുണ്യരംഗത്തും, സാമൂഹ്യസേവനരംഗത്തും പ്രത്യേകം ശ്രദ്ധ കൊടുത്തുകൊണ്ട്, വിവിധ സഹായപദ്ധതികളും ഈ കാലയളവില്‍ നടത്തും.  കിഴക്കന്‍ പ്രവിശ്യയിലെ ദൃശ്യ,പത്ര മാധ്യമപ്രവര്‍ത്തകര്‍, ബഹുമാന്യരായ അധ്യാപകര്‍, മികച്ച വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ ഈ കാലയളവില്‍ വിവിധപരിപാടികളില്‍ വെച്ച് പുരസ്‌കാരം നല്‍കി ആദരിയ്ക്കും. നവയുഗം പത്താം വാര്‍ഷികം സുവനീര്‍, ഷോര്‍ട്ട് ഫിലിം, വെബ്‌സൈറ്റ് തുടങ്ങിയ പുതിയ കാല്‍വെയ്പ്പുകളും ഈ കാലയളവില്‍ ഉണ്ടാകും.

പ്രവാസഭൂമികയിലെ കാരുണ്യത്തിന്റെ ഹൃദയസ്പര്‍ശമായ നവയുഗം സാംസ്‌കാരികവേദിയുടെ  പത്താംവാര്‍ഷികം ആഘോഷപരിപാടികള്‍ വിജയിപ്പിയ്ക്കാന്‍ എല്ലാ പ്രവാസികളുടെയും, സാംസ്‌കാരിക, സാമൂഹികപ്രവര്‍ത്തകരുടെയും, മാധ്യമസുഹൃത്തുക്കളുടെയും സഹായം ഉണ്ടാകണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക