Image

നവോദയ കുടുംബവേദി കലാ സന്ധ്യ സംഘടിപ്പിച്ചു

Published on 08 April, 2017
നവോദയ കുടുംബവേദി കലാ സന്ധ്യ സംഘടിപ്പിച്ചു
ജിദ്ദ: നവോദയ സനയ്യ ഏരിയ കുടുംബവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കലാസന്ധ്യ വിവിധ കലാപരിപാടികളോടെ നടന്നു.

ഡോ. ഷീബ റോബിന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കൊച്ചു കുട്ടികളുടെ വിവിധ കലാപരിപാടികളും മുതിര്‍ന്നവരുടെ മധുരം മലയാളം എന്നിവയും അരങ്ങേറി. ഏരിയ കുടുംബ വേദി കണ്‍വീനര്‍ സൗമ്യ കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം, വനിതാ വേദി കണ്‍വീനര്‍ ജുമൈലഅബു കേന്ദ്ര കുടുംബവേദി ആക്ടിംഗ് കണ്‍വീനര്‍ മുസാഫര്‍ പാണക്കാട്, കേന്ദ്ര കമ്മിറ്റിയംഗം റഫീക്ക് പത്തനാപുരം, ഏരിയ കുടുംബവേദി കണ്‍വീനര്‍ ഷംസുദ്ദീന്‍ കൊല്ലം, ഏരിയ കമ്മിറ്റി അംഗം സി.ആര്‍. സനില്‍ എന്നിവര്‍ പ്രസംഗിച്ചു. നവോദയ ഏരിയ രക്ഷാധികാരി സുരേഷ് പാപ്പിനിശേരി, നവോദയ കേന്ദ്ര കമ്മിറ്റി അംഗം ഹരീന്ദ്രന്‍, അബ്ദുള്‍ കരീം ആലുവ, കൃഷ്ണകുമാര്‍, അനൂപ്, പ്രതീഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക