Image

മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ ചാരിറ്റി ഫണ്ട് കൈമാറി

Published on 09 April, 2017
മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ ചാരിറ്റി ഫണ്ട് കൈമാറി


റിയാദ്: കോഴിക്കോട് കെയര്‍ ഹോമിനു റിയാദിലെ പ്രവാസി കൂട്ടായ്മ മൈത്രി കരുനാഗപ്പളളിയുടെ ധനസഹായം കൈമാറി. കാന്‍സര്‍ രോഗികളെ സഹായിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം ഏഴു നിലകളിലായി നിര്‍മ്മിക്കുന്ന സെന്ററിനാണു ധനസഹായം കൈമാറിയത്. നിര്‍ധനരായ രോഗികള്‍ക്ക് സഹായഹസ്തം ചൊരിയുന്ന കെയര്‍ ഹോം പദ്ധതിക്ക് വിവിധ പ്രവാസി കൂട്ടായ്മകള്‍ സഹായം കൈമാറി. വടക്കന്‍ കേരളത്തില്‍ കാന്‍സര്‍ ബാധിതര്‍ക്കു കൈത്താങ്ങാകുന്ന പദ്ധതി കെയര്‍ ഹോം എന്ന പേരിലാണ് സന്നദ്ധ പ്രവര്‍ത്തകര്‍ രൂപം നല്‍കിയത്. 

റിയാദ് മൈത്രി കരുനാഗപ്പള്ളി പ്രഖ്യാപിച്ച സഹായം കെയര്‍ ഹോം ട്രസ്റ്റ് പ്രസിഡന്റ് അജ്മലിന് മൈത്രി പ്രസിഡന്റ് മജീദ് കൈമാറി. ഷിഫാ അല്‍ ജസീറഹാളില്‍ നടന്ന പരിപാടിയില്‍ ഉബൈദ് എടവണ്ണ അധ്യക്ഷതവഹിച്ചു. 

ഒരു മാസമായി കെയര്‍ ഹോമിനു വേണ്ടി റിയാദിലെ പ്രവാസി സമൂഹം ജാതി, മത, രാഷ്ട്രീയ ഭേദമന്യേ ഒരുമിച്ചുളള പ്രവര്‍ത്തനങ്ങളിലാണ്. ചടങ്ങില്‍ ഷിഹാബ് കൊട്ടുകാട്, മൈത്രി ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, സാദിഖ്, ജലാല്‍ മൈനാഗപ്പള്ളി, നാസര്‍ ലെയ്‌സ്, സമീര്‍ ചാരുംമൂട്, എന്നിവരും സംബന്ധിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക