Image

എല്ലാവര്‍ക്കുമൊപ്പം ഫോട്ടോ എടുക്കുന്നത് അസാധ്യമാണെന്ന് സ്‌റ്റൈല്‍ മന്നന്‍

Published on 09 April, 2017
എല്ലാവര്‍ക്കുമൊപ്പം ഫോട്ടോ എടുക്കുന്നത് അസാധ്യമാണെന്ന് സ്‌റ്റൈല്‍ മന്നന്‍


വെള്ളിത്തിരയില്‍ അസാധ്യ പ്രകടനങ്ങള്‍ പുറത്തെടുക്കുന്ന സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് ആരാധകര്‍ക്കൊപ്പമുള്ള ഫോേട്ടാ സെഷനില്‍നിന്ന് പിന്‍വാങ്ങി. ഓരോ ആരാധകനോടൊപ്പവും നിന്നുള്ള േഫാേട്ടായെടുക്കല്‍ അസാധ്യമെന്ന് താരം പറഞ്ഞു. ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരുമായി ഈ മാസം 12 മുതല്‍ അഞ്ച് ദിവസമാണ് ചെന്നൈയില്‍ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ആദ്യപടിയായി നാല് ജില്ലകളില്‍നിന്നുള്ള ഫാന്‍സുകാരെയാണ് ക്ഷണിച്ചത്. ദിനംപ്രതി 2000 പേരുമായുള്ള ഒത്തുകൂടലില്‍ ചര്‍ച്ച, ഭക്ഷണം, ഒാേരാരുത്തര്‍ക്കുമൊപ്പം ചിത്രം എടുക്കല്‍ എന്നിവയായിരുന്നു വാഗ്ദാനം.

എന്നാല്‍, ദിവസം ഇത്രയും പേരോെടാപ്പം ചിത്രം എടുക്കാന്‍ നില്‍ക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് രജനി തിരിച്ചറിയുകയായിരുന്നു.
ഒടുവില്‍ എട്ട് പേരടങ്ങുന്ന ഗ്രൂപ് ഫോേട്ടാക്ക് ആലോചിച്ചെങ്കിലും ആരാധകര്‍ അസന്തുഷ്ടി പ്രകടിപ്പിച്ചു. ഓരോരുത്തര്‍ക്കൊപ്പം നില്‍ക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ആരാധകരുടേത് ന്യായമായ ആവശ്യമാണെങ്കിലും ഇപ്പോള്‍ ബുദ്ധിമുട്ടാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ശബ്ദസന്ദേശത്തില്‍ രജനി വ്യക്തമാക്കി.

താമസിയാതെ ജില്ല തലങ്ങളില്‍ ഒരുമിച്ചിരിക്കാമെന്നും ആരാധകര്‍ക്ക് ഉറപ്പുനല്‍കി. രജനി ആരാധകരെ നേരില്‍ കാണുന്നത് രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. രജനിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് വര്‍ഷങ്ങളായി അഭ്യൂഹമുണ്ടെങ്കിലും ജയലളിതയുടെ മരണം, അണ്ണ ഡി.എം.കെയിലെ പിളര്‍പ്പ് എന്നിവയെതുടര്‍ന്ന് ഇത്തവണ സാധ്യത കല്‍പിച്ചിരുന്നു. ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ രജനീകാന്തിെന്റ പിന്തുണ തനിക്കുണ്ടെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി ഗംൈഗ അമരന്‍ അവകാശപ്പെട്ടത് രജനി നിഷേധിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക