Image

ഡാളസ്സിലെ എമര്‍ജന്‍സി സൈറണുകള്‍ ഒരേസമയം പ്രവര്‍ത്തിച്ച് ഭീതി പരത്തി

പി. പി. ചെറിയാന്‍ Published on 10 April, 2017
ഡാളസ്സിലെ എമര്‍ജന്‍സി സൈറണുകള്‍ ഒരേസമയം പ്രവര്‍ത്തിച്ച് ഭീതി പരത്തി
ഡാളസ്സ്: ഡാളസ് സിറ്റിയിലെ 156 എമര്‍ജന്‍സി സൈറണുകള്‍ ഒരേ സമയം പ്രവര്‍ത്തിച്ചത് ഡാളസ് നഗര നിവാസികളെ ഭീതിയിലാഴ്ത്തി.

ഏപ്രില്‍ 7 വെള്ളിയാഴിച രാത്രി 11.40 നാണ് എല്ലാ സൈറണുകളും പെട്ടന്ന് ആക്ടിവേറ്റ് ചെയ്തത്. അജ്ഞാതനായ ഏതോ ഹാക്കറാണ് ഇതിന് പുറകില്‍ പ്രവര്‍ത്തിച്ചതെന്ന് സിറ്റി അധികൃതരുടെ അന്വേഷണത്തില്‍ കണ്ടെത്തി.

സിറ്റി ഓഫീസിലേക്ക് ഫോണ്‍ കോളുകളുടെ പ്രവാഹമായിരുന്നു. അര്‍ദ്ധരാത്രി 1.20 കൂടിയാണ് എല്ലാ സൈറണുകളും ഓഫ് ചെയ്യാന്‍ കഴിഞ്ഞതെന്ന് സിറ്റി ഇന്‍ഫര്‍മേഷന്‍ മാനേജിങ്ങ് ഡയറക്ടര്‍ സന സയ്യദ്ദ് പറഞ്ഞു.

4,400 ഫോണ്‍കോളുകള്‍ രാത്രി 11.40 നും 3.00 മണിക്കും ഇടയില്‍ ലഭിച്ചതുകൊണ്ട് എമര്‍ജന്‍സി ഓപ്പറേറ്ററുമായി സംസാരിക്കുന്നതിന് 6 മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നതായും സയ്യദ്ദ് പറഞ്ഞു.

സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചതായി ഏപ്രില്‍ 8 ശനിയാഴിച നടത്തിയ പത്ര സമ്മേളനത്തില്‍ സയ്യദ്ദ് അറിയിച്ചു.

പി. പി. ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക