Image

മസ്കറ്റില്‍‍- ശാസ്ത്ര പ്രദർശനത്തിനു അപേക്ഷകൾ ക്ഷണിക്കുന്നു

Published on 10 April, 2017
മസ്കറ്റില്‍‍-  ശാസ്ത്ര പ്രദർശനത്തിനു  അപേക്ഷകൾ ക്ഷണിക്കുന്നു
മസ്കറ്റ് - ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്റെ ശാസ്ത്ര സാങ്കേതിക വിഭാഗം (മസ്കറ്റ് സയൻസ് ഫെസ്റ്റ്)  ഇന്ത്യൻ കമ്മ്യുണിറ്റി ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മൂന്നാമത്  ശാസ്ത്ര പ്രദര്ശനത്തിലേക്ക് പതിനേഴ് വയസ്സ്  വരെ പ്രായമുള്ള വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഏപ്രിൽ 15 ആണ് അവസാന തീയതി. മസ്കറ്റ് സയൻസ് ഫെസ്റ്റിന്റെ വെബ്സൈറ്റിൽ   (www.muscatscience.org )  വിശദ വിവരങ്ങളും , അപേക്ഷാ ഫോറവും ലഭ്യമാണ്.
പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് 93207220  / 99656896,  ബന്ധപ്പെടാവുന്നതാണ്.


 ഇന്ത്യൻ കമ്മ്യുണിറ്റി ഫെസ്റ്റിവൽ ഇത് പതിനാലാമത് വർഷമാണ് അരങ്ങേറുന്നത്. നേരത്തെ കേരളോത്സവം എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ടിരുന്ന പരിപാടിയിൽ ഇന്ത്യയിലും ഒമാനിലുമുള്ള  നിരവധി കലാകാരന്മാർ അണിനിരക്കാറുണ്ട്. ഏപ്രിൽ 28, 29  തീയ്യതികളിൽ  അമരാത്  പാർക്കിലാണ് ഇത്തവണത്തെ ഇന്ത്യൻ കമ്മ്യുണിറ്റി ഫെസ്റ്റിവൽ അരങ്ങേറുന്നത്. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് 93207220  / 99656896,  ബന്ധപ്പെടാവുന്നതാണ്.

വാർത്ത‍ അയച്ചത് -  ബിജു ,  വെണ്ണികുളം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക