Image

കേളി കുടുംബവേദി റൗദ യൂണിറ്റ് രൂപീകരിച്ചു

Published on 10 April, 2017
 കേളി കുടുംബവേദി റൗദ യൂണിറ്റ് രൂപീകരിച്ചു

 
റിയാദ്: കേളി കലാ സാംസ്‌കാരിക വേദിയുടെ കുടുംബ വിഭാഗമായ കേളി കുടുംബവേദി റൗദ യൂണിറ്റ് രൂപീകരിച്ചു. കേളി റൗദ ഏരിയ പരിധിയിലുള്ള കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് പുതിയ യൂണിറ്റ് നിലവില്‍വന്നത്. 

ഏപ്രില്‍ ഏഴിന് റൗദയില്‍ ചേര്‍ന്ന യോഗത്തില്‍ കേളി കേന്ദ്ര രക്ഷാധികാരി സമിതി കണ്‍വീനര്‍ കെ.ആര്‍. ഉണ്ണികൃഷ്ണന്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. കേളി റൗദ ഏരിയ പ്രസിഡന്റ് ഷാജഹാന്‍ പാടം അധ്യക്ഷത വഹിച്ചു. കുടുംബവേദി സെക്രട്ടറി അശോകന്‍ സംഘടനാ വിഷയങ്ങള്‍ വിശദീകരിച്ചു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗംഗളായ കുഞ്ഞിരാമന്‍ മയ്യില്‍, സജീവന്‍ ചൊവ്വ, കുടുംബവേദി പ്രസിഡന്റ് സുരേഷ് ചന്ദ്രന്‍, കുടുംബവേദി ഭാരവാഹികളായ സുകേഷ്, മാജിദ ഷാജഹാന്‍, പ്രിയ വിനോദ്, ശ്രീഷ സുകേഷ്, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ ഗോപിനാഥന്‍ വേങ്ങര, ഷിനി നസീര്‍ എന്നിവര്‍ സംസാരിച്ചു. 

പുതിയ ഭാരവാഹികളായി ബനന്‍ ഇംതിയാസ് (പ്രസിഡന്റ്), ഇംതിയാസ്, സുനില്‍ സുകുമാരന്‍ (വൈസ് പ്രസിഡന്റുമാര്‍), ഷിനി നസീര്‍ (സെക്രട്ടറി), ജിനു, ജയന്തി വിശ്വനാഥന്‍ (ജോയിന്റ് സെക്രട്ടറിമാര്‍) അനു സുനില്‍ (ട്രഷറര്‍) എന്നിവരേയും 13 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും യോഗം തെരഞ്ഞെടുത്തു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക