Image

ടിക്കറ്റിന്റെ ഒരു രൂപ കര്‍ഷകര്‍ നല്‍കുമെന്ന് വിശാല്‍, 120 രൂപയും നല്‍കാമെന്ന് തമിഴ് റോക്കേഴ്‌സ്

Published on 11 April, 2017
ടിക്കറ്റിന്റെ ഒരു രൂപ കര്‍ഷകര്‍ നല്‍കുമെന്ന് വിശാല്‍, 120 രൂപയും നല്‍കാമെന്ന് തമിഴ് റോക്കേഴ്‌സ്
തമിഴ്‌നാട്ടില്‍ ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് സഹായം  പ്രഖ്യാപിച്ച നടന്‍ വിശാലിനെ പരിഹസിച്ച്  തമിഴ് റോക്കേഴ്‌സ്. ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് സിനിമകളുടെ ടിക്കറ്റ് ചാര്‍ജായ 120 രൂപയില്‍ നിന്ന് ഒരു രൂപ വീതം സഹായധനമായി നല്‍കുമെന്നാണ് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ വിശാല്‍ പ്രഖ്യാപിച്ചത്. ചെന്നൈയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലായിരുന്നു വിശാലിന്റെ പ്രഖ്യാപനം.

തമിഴ്‌നാട്ടിലെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയെ ഗൗരവകരമായി സമീപിക്കുമെന്നും വിശാല്‍ പറഞ്ഞു. എന്നാല്‍, വിശാലിന്റെ പുതിയ പ്രഖ്യാപനത്തെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് പുത്തന്‍ സിനിമകള്‍ ചോര്‍ത്തി ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുന്ന തമിള്‍ റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റ്.

കാശ് മുടക്കി തിയേറ്ററില്‍ പോയി സിനിമ കാണാതെ ഡൗണ്‍ലോഡ് ചെയ്തു കണ്ടാല്‍ 120 രൂപ ലാഭിക്കാമെന്നും ആ പണം കര്‍ഷകര്‍ക്ക് നല്‍കാമെന്നുമാണ് തമിള്‍ റോക്കേഴ്‌സിന്റെ പരിഹാസം. അധികാരത്തിലെത്തിയാല്‍ തമിള്‍ റോക്കേഴ്‌സിനെ തുടച്ചുമാറ്റുമെന്നും വിശാല്‍ പ്രഖ്യാപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക