Image

ബിന്‍ ലാദന്റെ പാക്കിസ്ഥാനിലെ ഒളിത്താവളം ഇടിച്ചുനിരത്തി

Published on 25 February, 2012
ബിന്‍ ലാദന്റെ പാക്കിസ്ഥാനിലെ ഒളിത്താവളം ഇടിച്ചുനിരത്തി
ഇസ്ലാമാബാദ്: യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ പാക്കിസ്ഥാനിലെ അബോട്ടാബാദിലുള്ള ഒളിത്താവളം പാക് സേന ഇടിച്ചു നിരത്തി. കഴിഞ്ഞ വര്‍ഷം മെയില്‍ അബോട്ടാബാദിലെ ഈ ഒളിത്താവളത്തില്‍വെച്ചാണ് യുഎസ് സേന ലാദനെ പിടികൂടി വധിച്ചത്. രാത്രിയോടെയാണ് പാക് സേന ഒളിത്താവളത്തിന്റെ 12 അടി ഉയരമുള്ള കൂറ്റന്‍ ചുറ്റുമതില്‍ ഇടിച്ചു നിരത്തിയത്.

അബോട്ടാബാദിലെ പാക്കിസ്ഥാന്‍ മിലിട്ടറി അക്കാദമിക്ക് 800 വാര അകലെയായിരുന്നു ലാദന്റെ ഈ ഒളിത്താവളം. ഏകദേശം പത്തുലക്ഷം അമേരിക്കന്‍ ഡോളര്‍ (നാലരക്കോടി രൂപ) വിലവരുന്ന കൊട്ടാരസദൃശ്യമായ വീടാണിത്.വെള്ളപൂശിയ മതില്‍ക്കെട്ടിനുള്ളില്‍ കൃഷിയിടങ്ങള്‍ക്കു നടുവിലായിരുന്നു ഭവനം സ്ഥിതി ചെയ്തിരുന്നത്.2005 ലാണ് കൊട്ടാരസദൃശമായ ഭവനം ഇവിടെ പണികഴിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക