Image

മെല്‍ബണില്‍ ദുഃഖവെള്ളിയുടെ ഓര്‍മ പുതുക്കി വിശ്വാസികള്‍ കുരുശുമലകയറി

Published on 15 April, 2017
മെല്‍ബണില്‍ ദുഃഖവെള്ളിയുടെ ഓര്‍മ പുതുക്കി വിശ്വാസികള്‍ കുരുശുമലകയറി


      മെല്‍ബണ്‍: സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ ദുഃഖവെള്ളിയുടെ ഓര്‍മപുതുക്കി കുരിശുമല കയറി. 

രാവിലെ 10 ന് സീറോ മലബാര്‍ ചാന്‍സലര്‍ ഫാ. ജോര്‍ജ് കൊച്ചുപുരയുടെ നേതൃത്വത്തില്‍ ബച്ചൂസ് മാഷിലെ ടാപ്പിനു മരിയന്‍ സെന്ററിലേക്ക് കുരിശിന്റെ വഴി ആരംഭിച്ചു. മലയുടെ വശങ്ങളില്‍ ഒരുക്കിയിരിക്കുന്ന 14 സ്ഥലങ്ങളും ചുറ്റി കുരിശിന്റെ വഴി സമാപിച്ചു. വിശുദ്ധിയുടെ മാര്‍ഗത്തില്‍ െ്രെകസ്തവര്‍ ജീവിക്കേണ്ട സാഹചര്യം നാം മനസിലാക്കണമെന്നും സ്‌നേഹമാണ് യേശു ക്രിസ്തുവിന്റെ കുരിശുമരണം നമ്മെ പഠിപ്പിക്കുന്നതെന്നും ദുഃഖവെള്ളിയുടെ സന്ദേശം നല്‍കിയ ഫാ. ഏബ്രാഹം ഓര്‍മിപ്പിച്ചു. ചടങ്ങില്‍ സൗത്ത് ഈസ്റ്റ് വികാരി ഫാ. ഏബ്രാഹം കുന്നത്തോളിയും പങ്കെടുത്തു. 

മെല്‍ബണിലെ മൂന്ന് റീജിണില്‍ നിന്നും ഏകദേശം ഒന്‍പതിനായിരത്തില്‍പരം ആളുകള്‍ മരിയന്‍ സെന്റര്‍ എന്നറിയപ്പെടുന്ന മലയാറ്റൂര്‍ മലകയറുവാന്‍ എത്തിയിരുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക