Image

കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്‍ചക്രം കയറി യുവതിയും കുഞ്ഞും മരിച്ചു

Published on 16 April, 2017
കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്‍ചക്രം കയറി യുവതിയും കുഞ്ഞും മരിച്ചു


കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്‍ചക്രം കയറി യുവതിയും ഒരു വയസുള്ള കുഞ്ഞും മരിച്ചു. കാനത്തൂരിലെ സുന്ദരന്റെ ഭാര്യ രജനി (28), മകന്‍ ഋഗ് വേദ് (ഒരു വയസ്) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന മകള്‍ ആധിക (രണ്ട് വയസ്) അത്ഭുതകരമായി രക്ഷപ്പെട്ടു. രജനിയുടെ മാതാവ് രോഹിണിയെ പരിക്കുകളോടെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബന്തടുക്കയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് അപകടത്തില്‍പെട്ടത്. ഇവര്‍ പിറക് വാതിലിലൂടെ ഇറങ്ങുന്നതിനിടെ ബസ് എടുക്കുകയായിരുന്നു. താഴെ വീണ രജനി പിന്‍ചക്രം കയറി മരിക്കുകയായിരുന്നുവെന്നാണ് വിവരം. ബേഡകം പെര്‍ളടുക്കയില്‍ ഞായറാഴ്ച ഉച്ചയക്ക് 12 മണിയോടെയാണ് സംഭവം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക