Image

യേശു ക്രിസ്തു സംസാരിച്ചിരുന്ന ഭാഷ മരിക്കുകയാണോ ? (മനോഹര്‍ തോമസ്)

Published on 18 April, 2017
യേശു ക്രിസ്തു സംസാരിച്ചിരുന്ന ഭാഷ മരിക്കുകയാണോ ? (മനോഹര്‍ തോമസ്)
പ്രവാസി ചാനലിന്റെ "ദുരഗോപുരങ്ങള്‍ക്കു' വേണ്ടി ജോസഫ് പാലക്കലച്ചനെ കാണാന്‍ ക്യൂന്‍സിലെ മാസ് പെത്തിലേക്ക് കാറോടിക്കുമ്പോള്‍ മനസ്സിലെ ചിന്തകള്‍ അതായിരുന്നു .ഭാഷകളുടെ മരണം ഒരു പുതിയ പ്രതിഭാസമല്ല .പക്ഷെ യേശുക്രിസ്തു സംസാരിച്ചിരുന്ന ഭാഷ , ബൈബിള്‍ ആദ്യം എഴുതിയ ഭാഷ ,അങ്ങിനെ പല പ്രത്യേകതകളാണ് അരാമിക് ഭാഷക്കുള്ളത് .അത് മരിക്കാതിരിക്കാന്‍ ,ഒരൊറ്റയാന്‍ പട്ടാളം നയിക്കുന്ന ഫാ .ജോസഫ് പാലക്കലച്ചന്‍ ,ചിരകാലസുഹൃത്തായതിനാല്‍
അദ്ദേഹത്തിന്റെ ഭാഷാ പ്രവര്‍ത്തനങ്ങളെപ്പറ്റി ഏറെ കേട്ടിരുന്നു .

പ്രവാസി ചാനലില്‍ 'ദൂരഗോപുരങ്ങള്‍' പരിപാടി ഏപ്രില്‍ മാസം 19 നു ബുധനാഴ്ച വൈകിട്ട് 8 മണിക്കും 21 വെള്ളിയാഴ്ച വൈകിട്ട് 9 മണിക്കും 22,23 ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ 9 മണിക്കും വൈകിട്ട് 8 മണിക്കും സംപ്രേക്ഷണം ചെയ്യുന്നതാണ്.

സി .എം .ഐ .സഭ സ്ഥാപിച്ച പാലക്കല്‍ തോമ മല്‍പ്പാന്റെ കുടുംബത്തിലെ ഇളം തലമുറക്കാരന്‍ .പള്ളി കുര്‍ബ്ബാനകളിലെ , ശിശ്രുഷകനായി തുടങ്ങി ,അമേരിക്കയിലെത്തി സംഗീതത്തില്‍ പി .എച്ച്.ഡി .വരെ കരസ്ഥമാക്കിയ സര്‍ഗ്ഗധനനായ പാട്ടുകാരന്‍ ഒരു തപസ്വിയെപോലെ വിനയാന്വിതന്‍ .

ഇന്ന് അരാമിക് ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏക ഗ്രാമം സിറിയയിലെ " മല്ലുലാ " മാത്രമാണ്. അടുത്തിടെ ഉണ്ടായ ബോബാക്രമണത്തില്‍ ആ ഗ്രാമത്തിന്റെ പല ഭാഗങ്ങളും തകര്‍ന്നടിഞ്ഞു .അരാമിക് ഭാഷയുടെ ഒരു വകഭേദം മാത്രമാണ് സുറിയാനി അഥവാ സിറിയക് . 1962 വരെ സുറിയാനി ഭാഷയിലായിരുന്നു വേദപഠനവും , കുര്‍ബ്ബാനയും ,സാഹിത്യവും എല്ലാം .പക്ഷെ കാലക്രമേണ കുര്‍ബ്ബാന കൂടുതല്‍ ജനകിയമാക്കിയപ്പോള്‍ അത് കേരളത്തില്‍ മലയാളീകരിക്കേണ്ടി വന്നു .

ഹിന്ദുസ്ഥാനി സംഗിതം പഠിക്കാന്‍ ബറോഡയില്‍ എത്തിയ അച്ചനോട് അന്നത്തെ പ്രൊഫസറായിരുന്നു എന്‍ .ഡി പട്‌വര്‍ധന്‍ പറഞ്ഞു ' നിങ്ങള്‍ എന്ത് ചെയ്താലും തരക്കേടില്ല .അത് മറ്റുള്ളവര്‍ ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായിരിക്കണം ," അങ്ങിനെ മാത്രമേ നിങ്ങള്‍ക്ക് ഈ ഭൂമിയിലെ ജീവിതത്തില്‍ എന്തെങ്കിലും ഒരു നേട്ടം ഉണ്ടാക്കാന്‍ കഴിയുള്ളു ആ വാക്കുകള്‍ മനസ്സില്‍ തട്ടിയ അച്ചന്‍ അങ്ങിനെയാണ് മരിച്ചുകൊണ്ടിരിക്കുന്ന അരാമിക് ഭാഷയുടെ വക്താവായത്.

ആബേലച്ചന്റെ മരണശേഷം ,കലാഭവന്റെ അമരക്കാരനാകാന്‍ ക്ഷണം കിട്ടിയ പാലക്കലച്ചന്‍ ,അത് നിഷേധിച്ചത് പോലും ,തന്റെ ജീവിത ദൗത്യത്തില്‍നിന്നും പിന്മാറാതിരിക്കാനാണ് ."ക്രിസ്ത്യന്‍ മ്യൂസിക്കോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ "യുടെ സ്ഥാപകനും , ചെയര്മാനുമാണ് പാലക്കലച്ചന്‍ .കൃസ്ത്യന്‍ ഇന്ത്യയുടെ സംഗീത സംസ്കാരത്തിന്റെ പശ്ചാത്തലത്തില്‍ പല സി .ഡി കളും,ഡി .വി ഡി കളും ഇറക്കിയിട്ടുണ്ട് .മാത്രമല്ല " ഠവല രൃമറഹല ീള രവൃശേെശമിശ്യേ ശി ീൌവേ അശെമ " എന്ന ഡോക്യൂമെന്ററിക്ക് രൂപം നല്‍കിയതും അദ്ദേഹമാണ് .

" Nunsense " എന്ന ബ്രോഡ്‌വേ ഷോ ക്കുവേണ്ടി അച്ചന്‍ പാടിയിട്ടുണ്ട്. അരാമിക് ഭാഷയില്‍ മുഴുവന്‍ കുര്‍ബ്ബാന എഴുതി ഉണ്ടാക്കിയ ശേഷം വാഷിംഗ്ട്ടനില്‍ കര്‍ദിനാളിന്റെ മുമ്പില്‍ അതവതരിപ്പിക്കാന്‍ അച്ചന് കഴിഞ്ഞു . ക്യൂന്‍സ് പബ്ലിക് ടെലിവിഷനുവേണ്ടി ലുയിസ് ഗാസ്പാരോ അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യുകയുണ്ടായി .സി .എന്‍ . എന്‍ അദ്ദേഹത്തെ കഴിഞ്ഞ ദിവസം ഇന്റര്‍വ്യൂ ചെയ്തിരുന്നു .

"നാദോപാസന " എന്ന സംഗീത സാംസ്കാരിക സംഘടനക്ക് രൂപം നല്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്ന് മാത്രമല്ല ,തൊടുപുഴ കേന്ദ്രമായ ആ പ്രസ്ഥാനത്തിലൂടെ ഒരുപാട് കലാകാരന്മാര്‍ വളര്‍ന്നുവരാന്‍ ഇടയായി .1979 ല്‍ ക്രിസ്ത്യന്‍ ഭജന്‍സ് ന്റെ എല്‍ .പി .റെക്കോര്‍ഡ് ഇറക്കാന്‍ കഴിഞ്ഞു . കലാഭവനില്‍ വളരെക്കാലം " ഡീന്‍ ഓഫ് സ്റ്റഡീസ് " ആയി സേവനം അനുഷ്ഠിക്കാനും സാധിച്ചു .

അരാമിക് ഭാഷ നിലനിര്‍ത്താനുള്ള അച്ചന്റെ ശ്രമത്തിനു വിലങ്ങു തടിയായി നില്‍ക്കുന്നത് സാമ്പത്തികമായ പ്രശനങ്ങളാണ് . സത്യത്തില്‍ കൃസ്തുവിന്റെ പേരില്‍ ഉപജീവനം കഴിക്കുന്ന ഒരുപാടുപേര്‍ ഈ കുടിയേറ്റ മണ്ണിലുണ്ട് . അവരുടെ ഒരു ധാര്‍മിക ഉത്തരവാദിത്വമാണ് അച്ചന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കൈത്താങ്ങാകേണ്ടത് . അച്ചന്‍ ഇതുവരെ എന്ത് ചെയ്തുവെന്നും ,ഇനി എന്താണ് ചെയ്യാന്‍ പോകുന്നതെന്നും വെബ്‌സൈറ്റിയില്‍ നിന്നും അറിയാവുന്നതാണ് . മാത്രമല്ല 646 256 2031 എന്ന സെല്‍ നമ്പറില്‍ അദ്ദേഹത്തെ നേരിട്ട് വിളിക്കാവുന്നതാണ് .അച്ചന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവാസി ചാനലിന്റെ ഭാവുകങ്ങള്‍ .

പ്രവാസി ചാനലില്‍ 'ദൂരഗോപുരങ്ങള്‍' പരിപാടി ഏപ്രില്‍ മാസം 19 നു ബുധനാഴ്ച വൈകിട്ട് 8 മണിക്കും 21 വെള്ളിയാഴ്ച വൈകിട്ട് 9 മണിക്കും 22,23 ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ 9 മണിക്കും വൈകിട്ട് 8 മണിക്കും സംപ്രേക്ഷണം ചെയ്യുന്നതാണ്.
യേശു ക്രിസ്തു സംസാരിച്ചിരുന്ന ഭാഷ മരിക്കുകയാണോ ? (മനോഹര്‍ തോമസ്)യേശു ക്രിസ്തു സംസാരിച്ചിരുന്ന ഭാഷ മരിക്കുകയാണോ ? (മനോഹര്‍ തോമസ്)
Join WhatsApp News
Matthulla 2017-04-18 07:49:32
യശുവിന്റ ഭാഷ ആർക്കും മനസിലായില്ല അതുകൊണ്ടു അദ്ദേഹം മരിച്ചു. ഭാഷയും മരിച്ചു 

നിങ്ങൾ കണ്ണുണ്ടായിട്ടും കാണുന്നില്ല ചെവിയുണ്ടായിട്ടും കേൾക്കുന്നില്ല അവന്റ ഭാഷ ഒട്ടു ഗ്രഹിക്കുന്നതുമില്ല 


Saji Karimpannoor 2017-04-18 11:11:32
Every one to whom much is given, of him will much be required; and of him to whom men commit much they will demand the more. Luke 12 (48). 
J. MATHEW 2017-04-18 10:32:18

യേശുവിന്റെ ഭാഷ എല്ലാവര്ക്കും മനസ്സിലായി.അതുകൊണ്ടാണ്അനേകം പേര്അദ്ദേഹത്തെ അനുഗമിച്ചതു.മരിക്കുക മാത്രമല്ല മൂന്നാം നാൾ ഉയർത്തെഴുനേൽക്കുകയും ചയ്തു.

andrew 2017-04-20 14:13:30

Death of Aramaic was a theological tragedy > confusion > confusion >chaos

Thank you to both of you for a great effort.

Many languages are dead and gone, some are still kicking on its death bed, that includes Malayalam too.

Most of the books of the Hebrew bible [ old testament ] were written in classical Hebrew except Daniel & Ezra which were written in Aramaic. Aramaic was the common spoken language of the people of Judea and historical Jesus & his disciples might have spoken a Galilean version of it.

But it was unfortunate that the gospels and other books of the new testament were written in classical Greek. It was because Greek was the scholarly language at the time those books were written. People lost their touch of Hebrew and even the old testament was translated to Greek.

The death of Aramaic was a 'theological tragedy'. The end result is confusion > confusion. Scholars are forced to correct, edit or rewrite the bible several occasions and the NRSV- new revised standard version is publishing new versions frequently. It is unclear what was said by Jesus originally. Speculations,interpretations has made the christian 'theology' a quagmire. 'theologians are lost in the Sargasso sea of dogmas and several sects originated from them. Each ot them has a Jesus of their own fabrication and it is estimated there are more than 4000 different sects in Christianity. Each claim, theirs is the correct one and everyone else's is heresy.

It is hard to estimate or speculate the original words of Jesus. What is seen as Jesus said are not facts, but fabricated imagination to justify the author's Jesus. Scholarly estimate is only less than 10% of what is seen as Jesus said may be true to the real Jesus. If we had the original words of Jesus spoken in Aramaic; christian theology would have been different, then there would not be all these different denominations driving the faithful crazy and exploited.

For your thoughts :

the sea of reeds was wrongly translated to Red sea. And that helped the bible scribes to fabricate the story of Exodus. Even now the story makes multi millionaires.

In the book of Isaiah ' behold a woman is with her child' was translated as 'Virgin will beget' in the gospel according to Mathew. Woman with a child became a virgin . present tense became future prophecy in Mathew which led to Virgin birth > Mother of god .

On the cross Jesus cries out ' Eli.. Eli. .. some thought he was calling a prophet 'Eli-ya' dead and gone long ago. Jesus was calling the Semitic god Elohim. So, Jesus god or 'father is not the Jerusalem priests god Jehovah . Think about it, all you faithful out there. God having a sun is deadly blasphemy for Jews, that means, Christianity begins in blasphemy. Well ...well....

Aramaic is dead, but best wishes to all your efforts.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക