Image

ഉന്നതരുടെ അഴിമതിയില്‍ തൊട്ടപ്പോഴെല്ലാം പൊള്ളിയിട്ടും, തെറിച്ചിട്ടുമുണ്ട്: ജേക്കബ് തോമസ്

Published on 18 April, 2017
ഉന്നതരുടെ അഴിമതിയില്‍ തൊട്ടപ്പോഴെല്ലാം പൊള്ളിയിട്ടും, തെറിച്ചിട്ടുമുണ്ട്: ജേക്കബ് തോമസ്

കൊച്ചി: ഭരണസംവിധാനവുമായി ബന്ധപ്പെട്ട  ഉന്നതരുടെ അഴിമതിയില്‍ തൊട്ടപ്പോഴെല്ലാം കൈപൊള്ളിയിട്ടുണ്ടെന്ന് അവധിയിലുള്ള വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ്. പൊള്ളിയിട്ടുണ്ടെന്ന് മാത്രമല്ല തൊട്ടയാെള തെറിച്ചിട്ടുമുണ്ട്. അത്രക്ക് ഉയര്‍ന്ന വോള്‍േട്ടജുള്ള അഴിമതി രംഗമാണത്. കൈക്കൂലി വാങ്ങല്‍പോലുള്ള ഭരണത്തിെന്റ താഴേതട്ടിലുള്ള  അഴിമതിക്കെതിരെ നടപടിയെടുത്താല്‍ മാത്രമാണ് ആരും ചോദിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ആര്‍.ടി.െഎ ഫെഡറേഷന്‍, ആന്റി കറക്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് തുടങ്ങി വിവിധ സംഘടനകളും ചേര്‍ന്ന് സംഘടിപ്പിച്ച ‘അഴിമതി മുക്ത കേരളത്തിന് പൊതുജന പങ്കാളിത്തം’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബന്ധുനിയമനം അഴിമതിയാണോ അതോ നയമാണോ എന്ന ചോദ്യം ജനങ്ങളില്‍ നിന്ന് ഉയരണം. വേതനമായോ ആനുകൂല്യമായോ അലവന്‍സായോ ഒക്കെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം നല്‍കുന്ന ഏത് തസ്തികയിലേക്കും നിയമിക്കപ്പെടുന്നതിന് രാജ്യത്തെ ഏത് പൗരനും അവകാശമുണ്ട്. എന്നാല്‍, കേരളത്തിലങ്ങോളമിങ്ങോളമുള്ള എംപ്ലോയ്‌മെന്റ് എക്‌സ്േചഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ലക്ഷങ്ങള്‍ െതാഴിലിനായി  കാത്തിരിക്കുേമ്പാഴാണ് പല തസ്തികകളിലും പലരുടെയും ബന്ധുക്കളെ നിയമിക്കുന്നതെന്നും ജേക്കബ് തോസ് പറഞ്ഞു.

അഴിമതിക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ പ്രത്യേക വകുപ്പും വേദിയും തന്നെ വേണമെന്നില്ല. ഏത് വേദിയിലിരുന്നാണെങ്കിലും അത് ചെയ്യാവുന്നതാണ്. തിരച്ചടി ഭയന്ന് പറയേണ്ടതൊന്നും പറയാതിരുന്നിട്ടുമില്ല. ജേക്കബ് തോമസ് തിരിച്ചുവരും എന്നാണല്ലോ മുഖ്യമന്ത്രി പറയുന്നത് എന്ന് ചോദ്യത്തിന് ‘മുഖ്യമന്ത്രിയല്ലേ പറയുന്നത്; സത്യമാവാതെ വഴിയില്ല’ എന്ന മറുപടിയുമായി ജേക്കബ് തോമസ് ഒഴിഞ്ഞുമാറി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക