Image

അരുണാചലിലെ ആറ്‌ സ്ഥലങ്ങളുടെ പേര്‌ ചൈന മാറ്റി

Published on 19 April, 2017
അരുണാചലിലെ ആറ്‌ സ്ഥലങ്ങളുടെ പേര്‌ ചൈന മാറ്റി


ന്യൂദല്‍ഹി: അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര്‌ ചൈന ഏകപക്ഷീയമായി മാറ്റി. ചൈനീസ്‌ ഭാഷയിലാണ്‌ പുതിയ പേരുകളെല്ലാം. വടക്കു കിഴക്കന്‍ അരുണാചല്‍ പ്രദേശില്‍ ടിബറ്റന്‍ ആത്മീയ നേതാവ്‌ ദലൈലാമ ഈ മാസമാദ്യം സന്ദര്‍ശിച്ചതിന്‌ പകരം വീട്ടാനാണ്‌ ചൈനയുടെ നടപടി.

ഏപ്രില്‍ 14 നാണ്‌ പ്രദേശങ്ങള്‍ക്ക്‌ പുതിയ പേരുകള്‍ ചൈനീസ്‌ സിവില്‍ അഫയേഴ്‌സ്‌ മന്ത്രാലയം നല്‍കിയത്‌. ണീ'ഴ്യമശിഹശിഴ, ങശഹമ ഞശ, ഝീശറ�ിഴമൃയീ ഞശ, ങമശിൂൗസമ,ആ�ാീ ഘമ മിറ ചമാസമുൗയ ഞശ. തുടങ്ങിയവയാണ്‌ പുതിയ പേരുകള്‍. ചൈനീസ്‌ സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസാണ്‌ വിവരങ്ങള്‍ പുറത്തുവിട്ടത്‌.

മേഖലയുടെ പരമാധികാരത്തെ കുറിച്ച്‌ ഇന്ത്യയെ ബോധ്യെപ്പടുത്തുന്നതിനാണ്‌ സ്ഥലങ്ങളുടെ പേര്‌ മാറ്റിയതെന്ന്‌ ചൈനീസ്‌ മാധ്യമങ്ങള്‍ പറയുന്നു. അരുണാചല്‍ പ്രദേശ്‌ ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്നും ഇന്ത്യ അന്യായമായി കൈവശം വച്ചിരിക്കുകയാണെന്നുമാണ്‌ ചൈനയുടെ വാദം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക