Image

കടകംപള്ളിയെ പിന്തുണച്ച് ശ്രീധരന്‍ പിള്ളയും

Published on 19 April, 2017
കടകംപള്ളിയെ പിന്തുണച്ച് ശ്രീധരന്‍ പിള്ളയും
ദുബൈ: മതന്യൂനപക്ഷ വര്‍ഗീയതയുടെ ശക്തികേന്ദ്രമെന്ന് മലപ്പുറത്തെക്കുറിച്ച് സി.പി.എം നേതാവും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ ആക്ഷേപത്തെ പിന്തുണച്ച് ബി.ജെ.പി ദേശീയ സമിതിയംഗം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള. കടകംപള്ളി മലപ്പുറത്ത് തെരഞ്ഞെടുപ്പു പ്രചാരണ പര്യടനം നടത്തിയ ആളാണ്. അദ്ദേഹത്തിന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍  ബോധ്യമായ കാര്യങ്ങളാണ് പറഞ്ഞതെന്നും ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണതെന്നും ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍  അദ്ദേഹം അഭിപ്രായപ്പെട്ടു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക