Image

താ​ലി​ബാ​ൻ ആ​ക്ര​മ​ണം: അ​ഫ്ഗാ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി​യും ക​ര​സേ​ന മേ​ധാ​വി​യും രാ​ജി​വ​ച്ചു

Published on 24 April, 2017
 താ​ലി​ബാ​ൻ ആ​ക്ര​മ​ണം: അ​ഫ്ഗാ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി​യും ക​ര​സേ​ന മേ​ധാ​വി​യും രാ​ജി​വ​ച്ചു
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ൻ ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​രോ​ധ​മ​ന്ത്രി അ​ബ്ദു​ള്ള ഹ​ബീ​ബി​യും ക​ര​സേ​ന മേ​ധാ​വി ഖാ​ദം ഷാ​ഹിം ഷാ​മി​യും രാ​ജി​വ​ച്ചു. തി​ങ്ക​ളാ​ഴ്ച പ്ര​സി​ഡ​ന്‍​റ് അ​ഷ്റ​ഫ് ഗ​നി​ക്കാ​ണ് ഇ​വ​ർ രാ​ജി സ​മ​ർ​പ്പി​ച്ചത്. ഇ​വ​രു​ടെ രാ​ജി അം​ഗീ​ക​രി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. വ​ട​ക്ക​ൻ അ​ഫ്ഗാ​ൻ ന​ഗ​ര​മാ​യ മ​സാ​ർ ഇ ​ഷ​രീ​ഫി​ലെ സൈ​നി​ക​ത്താ​വ​ള​ത്തി​ൽ താ​ലി​ബാ​ൻ ഭീ​ക​ര​ർ വെ​ള്ളി​യാ​ഴ്ച​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ140 അ​ഫ്ഗാ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. അ​ടു​ത്ത​കാ​ല​ത്ത് അ​ഫ്ഗാ​ൻ സൈ​നി​ക​ത്താ​വ​ള​ത്തി​ലു​ണ്ടാ​വു​ന്ന ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​മാ​ണി​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക