Image

മെല്‍ബണില്‍ 'ഇമ്മിണി ബല്യ ഒന്ന്’ നാടകം മേയ് 13ന്

Published on 25 April, 2017
മെല്‍ബണില്‍ 'ഇമ്മിണി ബല്യ ഒന്ന്’ നാടകം മേയ് 13ന്
 
മെല്‍ബണ്‍: മെല്‍ബണിലെ ഒരു കൂട്ടം കലാകാരന്‍മാര്‍ രംഗത്ത് അവതരിപ്പിക്കുന്ന നാടകം ന്ധഇമ്മിണി ബല്യ ഒന്ന് ’ മേയ് 13ന് മെല്‍ബണ്‍ ക്ലയ്ഡ് നോര്‍ത്തിലുള്ള, ഹില്‍ ക്രെസ്റ്റ് പെര്‍ഫോമിംഗ് ആര്‍ട്‌സ് തിയേറ്ററില്‍ അരങ്ങേറും. വൈകുന്നേരം ആറു മുതല്‍ ശിങ്കാരിമേളത്തോടെയാണ് അരങ്ങേറുക.

മെല്‍ബണിലുള്ള പ്രാദേശിക കലാകാരന്‍മാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിനോദ വ്യവസായത്തിന്റെ അനന്തസാധ്യതകള്‍ ഉള്ള വിവിധങ്ങളായ മേഖലയിലേക്ക് കടന്നു വരുവാനും ഇന്ത്യന്‍ സിനിമ, നാടക, കല വ്യവസായവുമായി സഹകരിച്ചുള്ള പദ്ധതികള്‍ വരും കാലങ്ങളില്‍ ഒരുക്കുക എന്നതാണ് മെല്‍ബണ്‍ സിനിമ ആന്‍ഡ് ഡ്രാമ കന്പനിയുടെ ലക്ഷ്യം.

ബഷീറിന്റെ മതിലുകള്‍, പ്രേമലേഖനം എന്നീ കഥകളെ ആധാരമാക്കി ചിട്ടപ്പെടുത്തിയ നാടകത്തിന് രൂപം നല്‍കിയത് ഉണ്ണി പൂണിത്തുറയാണ്. ജിമ്മി വര്‍ഗീസ് സ്ഥാപകനായ മെല്‍ബണ്‍ സിനിമ ആന്‍ഡ് ഡ്രാമ കന്പനി ആണ് നാടകം അവതരിപ്പിക്കുന്നത്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനു ജോസാണ്. ബിജിബാല്‍ സംഗീതവും ജോയ് പനങ്ങാട് വസ്ത്രലങ്കാരവും നിര്‍വഹിക്കുന്നു. പ്രശസ്ത തീയേറ്റര്‍, ഡോക്യുമെന്ററി ഡയറക്ടര്‍ ഡോ. സാം കുട്ടി പട്ടംങ്കരി നാടകത്തിന്റെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ആയും പ്രവര്‍ത്തിക്കുന്നു. അജിത് കുമാര്‍, മിനി മധു, സുനു സൈമണ്‍, ബെനില അംബിക ,ഷിജു ജബാര്‍, പ്രദീഷ് മാര്‍ട്ടിന്‍, ജോബിന്‍ മാണി, ക്ലീറ്റസ് ആന്റണി, സജിമോന്‍ എന്നിവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

സംഭാഷണവും സംഗീതവും പ്രകാശവിതാനങ്ങളും ലൈവായി ചെയ്യുന്ന ഈ നാടകം മെല്‍ബണ്‍ മലയാളികള്‍ക്കു ഒരു പുതിയ അനുഭവം ആയിരിക്കും.

നാടകത്തിന്റെ ട്രെയ്‌ലര്‍ കാണുന്നതിനും ടിക്കറ്റും ടിക്കറ്റിനോടൊപ്പം ഉള്ള ടേക്ക് എവേ വെജ്/നോണ്‍വെജ് ഡിന്നര്‍ തിരഞ്ഞെടുക്കുന്നതിനും https://www.facebook.com/MelbourneCinemaAndDramaCompany/videos/848621835285723 എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

വിവരങ്ങള്‍ക്ക്: മെല്‍ബണ്‍ സിനിമ ആന്‍ഡ് ഡ്രാമ കന്പനിയുടെ ഫേസ്ബുക്ക് പേജ് https://www.facebook.com/MelbourneCinemaAndDramaCompanyസന്ദര്‍ശിക്കുക. 

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക