Image

വീട്ടു തടങ്കലിലായിരുന്ന മലയാളി വീട്ടമ്മയെ നാട്ടില്‍ എത്തിച്ചു

Published on 25 April, 2017
വീട്ടു തടങ്കലിലായിരുന്ന മലയാളി വീട്ടമ്മയെ നാട്ടില്‍ എത്തിച്ചു


     ജിദ്ദ: സൗദി അറേബ്യയില്‍ ഏഴു മാസമായി വീട്ട് തടങ്കലിലായിരുന്ന മലയാളി വീട്ടമ്മയെ നാട്ടില്‍ എത്തിച്ചു. മാനസികവും ശാരീരികവുമായി ഒട്ടേറെ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്ന മേരി അംബിക എന്ന വീട്ടമ്മയാണ് അല്‍ബാഹ ബല്‍ജുറാഷി നവോദയയുടെ സഹായത്തോടെ നാടണഞ്ഞത്.

അല്‍ബാഹ ബല്‍ജുറാഷി കമ്മിറ്റി മെഹബൂബ് മന്പുറം, അബ്ദുല്‍ ഷമീര്‍, ബബീഷ് ഫ്രാന്‍സിസ് കോട്ടയം, സമദ് കൊല്ലം എന്നിവരുടെ സംയോജിതമായ ഇടപെടലാണ് മേരി അംബികയെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞത്. 

വ്യാജ റിക്രൂട്ട്‌മെന്റുകള്‍ വഴി അനേകം സ്ത്രീകള്‍ ഇവിടെ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നും അവരെ രക്ഷപെടുത്താനുള്ള പരിശ്രമത്തിലാണെന്നും ഇത്തരം ഏജന്‍സികള്‍ക്കെതിരെ നടപടികള്‍ എടുക്കണമെന്നും നവോദയ ബല്‍ജുറാഷി പ്രവര്‍ത്തകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക