Image

ഭേദപ്പെട്ട നികുതി നിയമം അത്ര ഭേദപ്പെട്ടതല്ലെന്ന് വിമര്‍ശനം (ഏബ്രഹാം തോമസ് )

ഏബ്രഹാം തോമസ് Published on 26 April, 2017
ഭേദപ്പെട്ട നികുതി നിയമം അത്ര ഭേദപ്പെട്ടതല്ലെന്ന് വിമര്‍ശനം (ഏബ്രഹാം തോമസ് )
വാഷിംഗ്ടണ്‍ : അമേരിക്കയിലെ നികുതിനിയമം അഴിച്ചു പണിയാനുള്ള ശ്രമം നടക്കുകയാണ്. ഇതു വരെ നല്‍കിയിട്ടില്ലാത്തത്രയും നികുതി ഇളവായിരിക്കും ഈ നിയമം നല്‍കുക എന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് പ്രഖ്യാപിച്ചുകഴിഞ്ഞു.

വ്യവസായങ്ങളുടെ പ്രത്യേക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നികുതി നിയമങ്ങളുടെ അഴിച്ചുപണിയില്‍ സര്‍വ്വപ്രാധാന്യത്തോടെ നടപ്പാക്കേണ്ടതെന്ന്-വിദഗ്ധര്‍ പറയുന്നു. ട്രഷറിയിലെത്തേണ്ട പണം കുറയ്ക്കാതെ ഭേദഗതി വരുത്തേണ്ടത് ഇങ്ങനെയാണെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശത്തിന് ഏറ്റവും വലിയ എതിര്‍പ്പ് വരുന്നത് പ്രസിഡന്റിന് ചിരപരിചിതമായ റിയല്‍ എസ്റ്റേറ്റ് വ്യവസായത്തില്‍ നിന്നാണ്.

ആദ്യമായാണ് ഒരു റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ പ്രസിഡന്റാവുന്നത്. അതിനാല്‍ ട്രമ്പ് തന്റെ കരിയറിന് ഗുണം ചെയ്യുന്നതും, സാമ്പത്തിക നേട്ടം ഉണ്ടാകുന്നതുമായ നിയമത്തെ ആയിരിക്കും സ്വാഗതം ചെയ്യുക എന്ന് നിരീക്ഷകര്‍ പറയുന്നു. ചെറുകിട ബില്‍ഡര്‍മാരും, ബ്രോക്കര്‍മാരും, കോണ്‍ട്രാക്ടര്‍മാരും ഇതേ താല്‍പര്യം സംരക്ഷിക്കുവാന്‍ ഉത്സുകരാണ്. ഇവരുടെ ലോബിയിംഗ് ശക്തി ആര്‍ക്കും തര്‍ക്കാന്‍ കഴിയില്ല.

വ്യവസായങ്ങള്‍ കടമെടുത്തതിന് നല്‍കുന്ന പലിശയിലായിരിക്കും എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കുക. നികുതി നിയമത്തിലെ ഇത്ര വകുപ്പുകള്‍ മുതലെടുത്താണ് ട്രമ്പ് തന്റെ നികുതി വളരെയധികം കുറച്ചതെന്ന് ഇതുവരെ ലഭ്യമായ, വളരെ പരിമിതമായ അദ്ദേഹത്തിന്റെ നികുതി വിവരങ്ങള്‍ പറയുന്നു. ഒരു സമഗ്ര പദ്ധതിയിലൂടെ നികുതി നിരക്കുകള്‍ കുറയ്ക്കുവാന്‍ ശ്രമിക്കുന്ന റിപ്പബ്ലിക്കന്‍ ജനപ്രതിനിധികളുടെ പദ്ധതി ഈ ഇളവുകള്‍ വേണ്ടെന്ന് വയ്ക്കും. യഥാസ്ഥിതിക ചായ് വുള്ള ടാക്‌സ് ഫൗണ്ടേഷന്‍ ഇങ്ങനെ 1.5 ട്രില്യന്‍ ഡോളര്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ നേടാമെന്ന് കരുതുന്നു.

അപ്പാര്‍ട്ട്‌മെന്റ് ഉടമകളുടെയും മാനേജര്‍മാരുടെയും ഡെവലപ്പര്‍മാരുടെയും കടം നല്‍കുന്നവരുടെയും സംഘടന നാഷ്ണല്‍ മള്‍ട്ടിഫാമിലി ഹൗസിംഗ് കൗണ്‍സില്‍ പലിശയ്ക്ക് ഇളവ് തുടരണമെന്ന് ശക്തമായി വാദിക്കുന്നു. ട്രമ്പിന്റെ സുഹൃത്തുക്കള്‍ പലരും ബോര്‍ഡില്‍ ഉള്ള റിയല്‍ എസ്‌റ്റേറ്റ് റൗണ്ട് ടേബിളും ശക്തമായി ലോബിയിംഗ് നടത്തുന്നു.

റിയല്‍ എസ്‌റ്റേറ്റ് ലോബിക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും ഡെമോക്രാറ്റിക് പാര്‍ട്ടിയിലും ഉറ്റമിത്രങ്ങളുണ്ട്. നികുതി നിയമത്തില്‍ 1986 ല്‍ അഴിച്ചു പണി നടന്നപ്പോള്‍ റിപ്പബ്ലിക്കന്‍ റൊണാള്‍ഡ് റീഗന്‍ പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസ് നിയന്ത്രിച്ചിരുന്ന്ത ഡെമോക്രാറ്റുകളും. റിയല്‍ എസ്‌റ്റേറ്റ് നികുതി ഇളവുകല്‍ പുനഃസ്ഥാപിച്ചത് ഏഴുവര്‍ഷത്തിന് ശേഷം ബില്‍ ക്ലിന്റണ്‍ പ്രസിഡന്റായിരിക്കുമ്പോഴാണ്.

 ട്രമ്പ് ഭരണകൂടം ഇതുവരെ നികുതിനിയമത്തിന്റെ കരട് രൂപം മുന്നോട്ട് വച്ചിട്ടില്ല. ചില നിര്‍ദ്ദേശങ്ങള്‍-ഇവയില്‍ ചിലത് സഭയ്ക്ക് മുന്നിലുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് എതിരാണ്- മാത്രമാണ് മുന്നോട്ട് വച്ചിട്ടുള്ളത്. ഇവ പ്രസിഡന്റിനെപോലെയുള്ള ഡെവലപ്പര്‍മാര്‍ക്ക് ഏറെ പ്രയോജനം നല്‍കും എന്ന് ആരോപിക്കപ്പെടുന്നു.

ഇപ്പോള്‍ നിലവിലുള്ള പല നിയമവകുപ്പുകളും റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിന് ഏറെ നേട്ടം നല്‍കുന്നതാണ്. വ്യവസായങ്ങള്‍ക്ക് അവര്‍ കടത്തിന് നല്‍കുന്ന പലിശയിന്മേല്‍ ലഭിക്കുന്ന ഇളവ് അവരുടെ നികുതി ഭീമമായി കുറയ്ക്കുന്നു, മറ്റെല്ലാ വ്യവസായത്തിലുമെന്നപോലെ റിയല്‍ എസ്‌റ്റേറ്റിലും വളരെ വലിയ കടം വാങ്ങലുണ്ട്.  ട്രമ്പ് വ്യവസായങ്ങള്‍ 650 മില്യന്‍ ഡോളര്‍ കടം വാങ്ങിയിട്ടുണ്ടെന്ന് ഒരു ന്യൂയോര്‍ക്ക് ദിനപ്പത്രം പറയുന്നു.

1913 ലെ കോര്‍പ്പറേറ്റ് കോഡ് പലിശയ്ക്ക് നിക്തു ഇളവ് നല്‍കുന്നുണ്ട്. ഇത് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെടുന്ന നികുതി, സാമ്പത്തിക ശാസ്ത്രജ്ഞരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഹൗസ് റിപ്പബ്ലിക്കന്‍ പ്ലാന്‍ 'എ ബെറ്റര്‍ വേ' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഇത് അത്ര ഭേദപ്പെട്ട മാര്‍ഗമല്ലെന്ന് വിമര്‍ശകര്‍ വാദിക്കുന്നു. വ്യവസായങ്ങളുടെ ആസ്തിയെക്കാള്‍ വലിയ പ്രാധാന്യം അവ വാങ്ങിയ കടത്തിനാണ് ഇതു നിര്‍ദ്ദേശം നല്‍കുന്നത്.

റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ക്ക് തങ്ങളുടെ ബിസിനസിലെ നഷ്ടം മറ്റു വരുമാനത്തില്‍ നിന്ന് കുറയ്ക്കാന്‍ അനുവദിക്കുന്നതും വിമര്‍ശന വിധേയമായിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സിന് ഈ ആനുകൂല്യം കോണ്‍ഗ്രസ് പുനഃസ്ഥാപിച്ച് നല്‍കി 1993 ല്‍ നിയമം പാസ്സാക്കി, ട്രമ്പും ഈ ആനുകൂല്യത്തിന്റെ വലിയ വക്താവായാണ് അറിയപ്പെടുന്നത്.

വിമര്‍ശനം ഉയര്‍ന്നിരിക്കുന്ന മറ്റൊരു ഇളവ് ഒരു വസ്തു വിറ്റ് കിട്ടുന്ന തുക സമാനമായ മറ്റൊരു വസ്തുവിന് വേണ്ടി നിക്ഷേപിക്കുന്നതാണ്. മൂലധന ലാഭ നികുതി ഒഴിവാക്കാനാണ് ഈ നിക്ഷേപം എന്നാണ് വിമര്‍ശനം. ഡെവലപ്പേഴ്‌സ് ഇങ്ങനെ 'ലൈക്ക് കൈന്‍ഡ് എക്‌സ്‌ചേഞ്ച്' വ്യാപകമായി നടത്തി നികുതി വെട്ടിക്കുന്നു എന്നാണ് പരാതി.

ഭേദപ്പെട്ട നികുതി നിയമം അത്ര ഭേദപ്പെട്ടതല്ലെന്ന് വിമര്‍ശനം (ഏബ്രഹാം തോമസ് )
Join WhatsApp News
Ponmelil Abraham 2017-04-26 05:19:11
Excellent, detailed analysis of a prevailing economic condition.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക