തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ് ആദ്യമായി മലയാള
ചിത്രത്തില്‍ അഭിനയിക്കുന്നു. പോക്കിരി സൈമണ്‍ എന്ന സണ്ണി വെയ്ന്‍ ചിത്രത്തിലാണ്
വിജയ് അഭിനയിക്കുക.
വിജയിയെ സിനിമയില്‍ എത്തിക്കുന്നതിനായുള്ള
ശ്രമം അണിയറ പ്രവര്‍ത്തകര്‍ നടത്തി വരികയാണ്.
വിജയ് ആയി തന്നെ അതിഥി വേഷത്തിലാണ് ചിത്രത്തിലെത്തുക.
സണ്ണിയ്ക്കൊപ്പം അങ്കമാലി
ഡയറീസ് ഫെയിം ശരത്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.
തമിഴ്
നാട്ടിലും കേരളത്തിലും സൂപ്പര്‍ ഹിറ്റായി മാറിയ പോക്കിരി എന്ന വിജയ് ചിത്രത്തിന്റെ
ആരാധകനായ സൈമണ്‍ എന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് പോക്കിരി സൈമണ്‍.
ഡാര്‍വിന്റെ പരിണാമം സംവിധാനം ചെയ്ത ജിജോ ആന്റണിയാണ് ചിത്രം സംവിധാനം
ചെയ്യുന്നത്.