Image

കെ.സി.എസ് ഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഉജ്ജലമായി.

Published on 27 April, 2017
കെ.സി.എസ് ഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഉജ്ജലമായി.
ഡിട്രോയിറ്റ്  2017 ഏപ്രില്‍ 22 ന് KCS  ഡിട്രോയ്‌റ് വിന്‍ഡ്‌സര്‍ ഭക്തി സാന്ദ്രമായി ഈസ്റ്റര്‍ ആഘോഷിച്ചു. ഫെര്‍മിങ്‌ടോണ്‍ ഹില്ലിലുള്ള  കലാക്ഷേത്രയിലാണ് അതിഗംഭീരമായി  ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷിച്ചത്. ആറുമണിക്ക് കെ സി വൈ ല്‍ യുവതി യുവാക്കള്‍ തുടങ്ങിയ കൊന്തനമസ്‌കാരം പരിപാടികളെ ഭക്തി സാന്ദ്രമാക്കി. തുടര്‍ന്ന് കിഡ്‌സ്‌ക്ലബ് തയ്യാറാക്കിയിരുന്ന  'ബെന്നി ദി ബണ്ണി' ലൈവ്  ഷോയും, എഗ്ഗ് ഹണ്ടും, പിക്ചര്‍ വിത്ത് ദി ബണ്ണിയും, മറ്റു ആകര്ഷണീയവും വിനോദകരവും ആയ നിരവധി ഗെയിംകളും കുട്ടികള്‍ക്കായി തയ്യാറാക്കിയിരുന്നു. ആദ്യമായി ബണ്ണിയെ അഭിവാദ്യം ചെയ്ത അഞ്ച് കൊച്ചുകൂട്ടുകാര്‍ക്കു ബണ്ണി ഡോര്‍ െ്രെപസസ് കൊടുക്കുകയും ചെയ്തു.

വാസന്തകാല സായാഹ്നവും നിറപ്പകിട്ടാര്‍ന്ന വേഷഭൂഷാതികളും ഔട്ട് ഡോര്‍ എഗ്ഗ് ഹണ്ടിനേ വര്‍ണ്ണശഭളമാക്കി.തുടര്‍ന്ന്  രുചിയുള്ള നാട്ടു പലഹാരങ്ങള്‍ ഭക്ഷിച്ചു വിശ്രമിച്ചശേഷം 'മാര്‍ത്തോമന്‍ നന്മയാല്‍' എന്ന ക്‌നാനായ പ്രാര്‍ത്ഥനാഗാനത്തോടെ കാര്യപരിപാടികള്‍ തുടര്‍ന്നു. KCS പ്രസിഡന്റ് ശ്രീ രാജു കാക്കാട്ടില്‍ അവേശഭരിതമായ അധ്യക്ഷ പ്രെസംഗം കശ്ച്ചവെയ്ക്കുകയും ഏവര്‍ക്കും ഈസ്റ്ററിന്റെ മംഗളങ്ങള്‍ നേരുകയും ചെയ്തു.തുടര്‍ന്ന് KCS Spiritual Director Rev. Fr. Phillip Ramachanattu ഭക്തിസാന്ദ്രമായ ഈസ്റ്റര്‍ സന്ദേശം നല്‍കുകയും, വര്‍ണപ്പകിട്ടാര്‍ന്ന ഈസ്റ്റര്‍ സെലെബ്രഷന്‍ സങ്കടിപ്പിച്ചതില്‍ KCS ഭാരവാഹികളെ പ്രെശംസിക്കുകയും ചെയ്തു.ഗഇട സെക്രട്ടറി ജോസ് ചാമക്കാല ധീര്‍ക്കകാലത്തെ കാത്തിരിപ്പിനു ശേഷം തയാറാക്കിയ ഫാമിലി ഡിറക്ടറിക്കു ചുക്കാന്‍ പിടിച്ച മുന്‍ KCS 2015-2016 പ്രസിഡന്റ് ബാബു ഇട്ടൂപ്പിനേയും കമന്ററി അംഗങ്ങളെയും ഡിറക്ടറിയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ തന്നെ സഹായിച്ച സജി മരങ്ങാട്ടിലിനെയും ജോബി മംഗലത്തെറ്റിനെയും പ്രെശംസിക്കുകയുണ്ടായി. ഈ ഡയറക്ടറി സമുദായത്തിലെ അംഗങ്ങള്‍ തമ്മിലുള്ള ഒരുമ കൂട്ടുന്നതും ഒന്നിപ്പിക്കുന്നതുമായ ഒരുകടകമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. തുടര്‍ന്ന് എഡിറ്റോറിയല്‍ ബോര്‍ഡ് ഹെഡ് ആയ ബാബു ഇട്ടൂപ് ആദ്യകോപ്പി സ്പിറ്റിട്യുല്‍ ഡിറക്ടര്‍ Fr Phillip Ramachanatt നു നല്‍കിക്കൊണ്ട് പ്രേകാശനം ചെയ്തതായി പ്രെഖ്യാപിക്കുകയും ചെയ്തു.

തുടര്‍ന്ന് വിമന്‍സ് ഫോറം പ്രസിഡന്റ് ജൂബി ചക്കുങ്കല്‍, വിമന്‍സ് ഫോറം ഞഢജ ജെയ്‌ന ഏലക്കാട്ടിന്റ്‌റെയും നേതൃത്വത്തില്‍ Wemen Summit 2017 ന്റെ രജിസ്‌ട്രേഷന്റെ ഉല്‍ഘടനം നടത്തപ്പെട്ടു. ഇരുപതിലേറെ വനിതകള്‍ രെജിസ്‌ട്രേഷന്‍ ഫോറം സ്പിറ്റിട്യുല്‍ ഡിറക്ടര്‍ Fr Phillip Ramachanatt നു നല്‍കി.

വിദ്യാഭ്യാസ രംഗത്തും പ്രവര്‍ത്തന മേഘലയിലും നേട്ടങ്ങള്‍ കൊയ്ത ശ്രീ ജോസ് കോട്ടൂര്‍ ( വൈസ് പ്രസിഡണ്ട് ഓഫ്  ഓക്ള്‍വൂഡ് അനപൊല്യൂസ് ഹോസ്പിറ്റല്‍), അലക്‌സ് കോട്ടൂര്‍ (കെ സി സി എന്‍ എ ,ആര്‍.വി.വി.പി), ജൈന ഏലക്കാട്ട് (വിമന്‍സ് ഫോറം ആര്‍.വി.വി.പി),സുജ തോട്ടത്തില്‍ (ഡെയ്‌സി അവാര്‍ഡ്),ജോമി കണ്ണച്ചാംപറമ്പില്‍ (നേഴ്‌സ് പ്രാക്ടിസിഷണര്‍), ജോസ്മി എരുമ്മിയിത്തറ (നേഴ്‌സ് പ്രാക്ടിസിഷണര്‍), ജൂലിയന്‍ പള്ളികിഴക്കേതില്‍( ഫിസിഷ്യന്‍ അസിസ്റ്റന്റ്), മെര്‍ലിന്‍ കല്ലേലിമണ്ണില്‍( ഡോക്ടര്‍ ഓഫ് പിസിക്കല്‍ തെറാപ്പി), ടോംസ് കിഴകെകാട്ടില്‍ (ഡോക്ടര്‍ ഓഫ് പിസിക്കല്‍ തെറാപ്പി), അനു കണ്ണച്ചാംപറമ്പില്‍ ( ഡോക്ടര്‍ ഓഫ് ഫര്‍മസി),ജോസഫ് തെക്കേല്‍ (സി പി എ), ബീന ചക്കുങ്കല്‍ (പ്രൊജക്റ്റ് മാനേജ്മന്റ് പ്രൊഫഷണല്‍ സര്‍ട്ടിഫിക്കേഷന്‍), ഫിലിപ്പ് ചിറെമയിലില്‍ (പ്രൊജക്റ്റ് മാനേജ്മന്റ് പ്രൊഫഷണല്‍ സര്‍ട്ടിഫിക്കേഷന്‍) എന്നിവരെ കെ.സി.എസ് പ്രെസിഡെന്റ് രാജു കാക്കാട്ടില്‍ പൂച്ചെണ്ടുകള്‍ നല്‍കി ആദരിക്കുകയും, സമൂഹത്തിലെ അംഗങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങള്‍ മറ്റുള്ളവര്‍ക്ക് ആരോഗ്യകരമയ പ്രെജോതനമാകട്ടെയെ ന്ന് സെക്രട്ടറി ജോസ് ചാമക്കാലാ ആശംസിച്ചു.
തുടര്‍ന്ന് 'ക്‌നാനായത്തനിമ' എന്ന ക്‌നാനായ ബോധവത്കരണ സിമ്പോസിയം നടത്തുകയുണ്ടായി. ക്‌നാനായ ചരിത്രത്തില്‍ അഷമായ പാണ്ഡിത്യവും പ്രേവര്തനപരിചയവും ഉള്ള ശ്രീ കുരിയാക്കോസ് ചിറയുംയുമ്യാലിയും മുന്‍ KCCNA പ്രെസിഡെന്റ് ശ്രീ ജോസ് കോട്ടൂരും ക്‌നാനായ പൈതൃകത്തിന്റെ മഹിമയെപ്പറ്റിയും നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സമുദായം ഇന്ന് അഭിമുകീകരിക്കുന്ന ദയനീയമായ നിന്ദകളെപ്പറ്റിയും, പ്രീതുകൂല സാഹചര്യങ്ങളേ മറികടക്കാന്‍ എങ്ങനെ ഒരുമയും വിശ്വാസവും സഹായകമാകും എന്നും ചൂണ്ടിക്കാട്ടി.ക്‌നാനായക്കാര്‍ മതപീഢനത്തിന്റെ സംതാതികളല്ലെന്നും,പ്രേഷിത ദൗധ്യത്തോടെ എഡെസയില്‌നിന്നും കുടിയേറിയവരാണെന്നും, ഏഴുപത്തിരണ്ടില്പരം രാജപദവികളോടെയാണ് ചേരമാന്‍ പെരുമാള്‍ ക്‌നായി തൊമ്മനെയും സംഘത്തെയും സ്വീകരിച്ചെന്ന ചരിത്ര സത്യങ്ങളും ഊന്നിപ്പറയുകയുണ്ടായി.
തുടര്‍ന്ന് വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത കൊച്ചു കൂട്ടുകാര്‍ക്ക് പ്രെസിഡെന്റ് രാജു കക്കാട്ട് സമ്മാനങ്ങള്‍ നല്‍കി അനുമോദിച്ചു.

ബിജു തേക്കിലക്കാട്ടിന്റെയും ജൂബി ചക്കുങ്ങലിന്റെയും നേതൃത്വത്തില്‍ ആവേശകരമായ ജോപാര്‍ടി സ്‌റ്റൈലില്‍ ക്വിസ് കോംപെറ്റീഷന്‍ ക്‌നാനായ ചരിത്രത്തിനും കേരളം ചരിത്രത്തിനും മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് ഈ നടത്തപ്പെട്ടു തുടര്‍ന്ന്  വിജയികള്‍ക്ക് സംഘര്ഷകമായ സമ്മാനങ്ങളും നല്‍കി. 2017 ഈസ്റ്റര് സെലിബ്രേഷന്‍സ് വര്ണശബളമാക്കാന്‍ സഹായിച്ച എല്ലാവര്ക്കും നന്ദിനല്കികൊണ്ടു വൈസ് പ്രെസിഡെന്റ് സജി മരങ്ങാട്ടില്‍ ആശംസകള്‍ അര്‍പ്പിച്ചു.

2017 ഈസ്റ്റര് സെലിബ്രേഷന്‍ മോടിപിടിപ്പുക്കുന്നതില്‍ കിഡ്‌സ് ക്ലബ് കോര്‍ഡിനേറ്റര്‍ ജോംസ് കിഴക്കേക്കട്ടിലിന്റെയും സംഘത്തിന്റെയും വൈസ് പ്രെസിഡെന്റ് സജി മരങ്ങാട്ടിലിന്റേയും സേവന സന്നദ്ധത പ്രെശംസനീയമായിരുന്നു.ഏകദേശത്തോളം നുറ്റി അന്‍പതോളം ക്‌നാനയമാക്കള്‍ ഈസ്‌റെര്‍ പരിപാടികളില്‍ പങ്കെടുത്തു വമ്പിച്ച വിജയമാക്കി.പരിപാടികള്‍ സ്‌നേഹ വിരുന്നിനു ശേഷം  പതിനൊന്നു മണിയോടെ പരിയവസാനിച്ചു.



കെ.സി.എസ് ഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഉജ്ജലമായി.
കെ.സി.എസ് ഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഉജ്ജലമായി.
കെ.സി.എസ് ഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഉജ്ജലമായി.
കെ.സി.എസ് ഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഉജ്ജലമായി.
കെ.സി.എസ് ഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഉജ്ജലമായി.
കെ.സി.എസ് ഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഉജ്ജലമായി.
കെ.സി.എസ് ഡിട്രോയിറ്റ് വിന്‍ഡ്‌സര്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഉജ്ജലമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക