Image

സിഎംഎസ് കോളജ് കോട്ടയം അലുമിനി അസോസിയേഷന്‍ അറ്റ്‌ലാന്റ സമ്മേളനം

വിനോദ് ഡേവിഡ് കൊണ്ടൂര്‍ Published on 27 April, 2017
സിഎംഎസ് കോളജ് കോട്ടയം അലുമിനി അസോസിയേഷന്‍ അറ്റ്‌ലാന്റ സമ്മേളനം
അറ്റ്‌ലാന്റ: സിഎംഎസ് കോളജ് കോട്ടയം ഗ്ലോബല്‍ അലുമിനി അസോസിയേഷന്റെ സമ്മേളനം മെയ് മൂന്നിന് 7 മണിക്ക് കൂടുന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രൊഫസര്‍ സി. എ. ഏബ്രഹാം, (സിഎംഎസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍) നിര്‍വ്വഹിക്കും. 200 വര്‍ഷം പിന്നിട്ട കോളജിനെക്കുറിച്ച് പ്രൊഫസര്‍ ഡോ. റായി സാം ഡാനിയേല്‍ സംസാരിക്കുന്നതുമാണ്.

സമ്മേളനം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സഭയുടെ ഓഡിറ്റോറയത്തില്‍ (5720 ലില്‍ബേണ്‍ സ്റ്റോണ്‍ മൗണ്ടന്‍ റോഡ്, സ്റ്റോണ്‍ മൗണ്ടന്‍ 30087) വച്ച് നടത്തപ്പെടുന്നതാണ്. ജോര്‍ജിയ സംസ്ഥാനത്തും പരിസര സംസ്ഥാനത്തുമുള്ള എല്ലാ സിഎംഎസ് കോളജ് പൂര്‍വ്വ വിദ്യാര്‍ഥികളും സമ്മേളനത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വിവരങ്ങള്‍ക്ക് : റവ. സ്കറിയ വര്‍ഗീസ് : 732 718 8164, പ്രൊഫ. ഡോ. പി. ഇ. തോമസ് : 770 360 0993, പ്രൊഫ. ഡോ. സകറിയ ഉമ്മന്‍ : 229 669 7700, പ്രൊഫ. സിസി റേയിച്ചല്‍ ചാണ്ടി : 229 669 0096, ഈഷന്‍ തോമസ് : 404 953 5330
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക