Image

ധോണിയെ ലഭിക്കാന്‍ എന്റെ പൈജാമ വരെ വില്‍ക്കും ; ഷാരൂഖ് ഖാന്‍

Published on 27 April, 2017
ധോണിയെ ലഭിക്കാന്‍ എന്റെ പൈജാമ വരെ വില്‍ക്കും ; ഷാരൂഖ് ഖാന്‍

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പുണെ സൂപ്പര്‍ജയന്റ്‌സ് താരവുമായ എം.എസ് ധോണിയെ തന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ലഭിക്കാന്‍ തന്റെ പൈജാമ വരെ വില്‍ക്കുമെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഐ.പി.എല്ലില്‍ ധോണിയും പൂണെ ടീമുടമകളും നല്ല ബന്ധമല്ലെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് താരത്തിന് വേണ്ടി രംഗത്തിറങ്ങുമെന്ന ഷാരൂഖിന്റെ പ്രസ്താവന.

എട്ടാം സീസണോടെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും പ്രഥമ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിനെയും ടൂര്‍ണ്ണമെന്റില്‍ നിന്ന് രണ്ടുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുന്നത്. തുടര്‍ന്ന് റൈസിങ് പൂണെ ജയന്റ്‌സിലെത്തിയ ധോണി കഴിഞ്ഞ സീസണില്‍ ടീമിനെ നയിക്കുകയും ചെയ്തു. എന്നാല്‍ ടീമിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിരുന്നില്ല.ഇത്തവണ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ധോണിയെ നായകസ്ഥാനത്ത് നിന്ന് ടീം പുറത്താക്കുകയും ചെയ്തിരുന്നു. ഈ പശ്ചത്തലത്തിലാണ് ധോണിയെ അടുത്ത വര്‍ഷം നടക്കുന്ന ഐ.പി.എല്‍ ലേലത്തില്‍ പിടിച്ചെടുക്കുമോ എന്ന ചോദ്യം ഷാരൂഖിന് മുന്നില്‍ എത്തിയത്.

‘ധോണി ലേലത്തിനു തയ്യാറാവുമെങ്കില്‍ ധോണിയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി ലഭിക്കാന്‍ എന്റെ പൈജാമ വരെ വില്‍ക്കും’എന്നായിരുന്നു താരത്തിന്റെ രസകരമായ മറുപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക