Image

മണിപ്പൂരില്‍ നാല്‌ കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

Published on 28 April, 2017
മണിപ്പൂരില്‍ നാല്‌ കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

ഇംഫാല്‍: മണിപ്പൂരില്‍ കോണ്‍ഗ്രസ്‌ എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക്‌ തുടരുന്നു. നാല്‌ എംഎല്‍എമാരാണ്‌ വെള്ളിയാഴ്‌ച കോണ്‍ഗ്രസ്‌ വിട്ട്‌ ബിജെപിയില്‍ ചേര്‍ന്നത്‌.

എംഎല്‍എമാരായ വൈ. സുര്‍ചന്ദ്ര, ഗംതഗ്‌ ഹോകിപ്‌, ഒ. ലുഹോയി, എസ്‌. ബിര എന്നിവരാണ്‌ ബിജെപിയില്‍ ചേര്‍ന്നത്‌. അടുത്തിടെ രണ്ട്‌ കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക