Image

നവയുഗം സഫിയ അജിത്ത് സഹായഫണ്ട് നോബിള്‍ സോഴ്‌സിന് കൈമാറി.

Published on 30 April, 2017
നവയുഗം സഫിയ അജിത്ത് സഹായഫണ്ട് നോബിള്‍ സോഴ്‌സിന് കൈമാറി.

ദമ്മാം/മലപ്പുറം: നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ സഫിയ അജിത്ത് സ്മാരക ഫണ്ട് വഴിയുള്ള സഹായധനം, മലപ്പുറം വെളിയങ്കോട് ആസ്ഥാനമായി ജീവകാരുണ്യരംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന നോബിള്‍ സോഴ്‌സ് കേരള എന്ന സംഘടനയ്ക്ക് കൈമാറി.

കഴിഞ്ഞ ഒന്നരപതിറ്റാണ്ടിലേറെയായി ദരിദ്ര കുടുംബങ്ങള്‍ക്കും, ദീര്‍ഘകാല രോഗികള്‍ക്കും, നിരാലംബര്‍ക്കും വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന ഒരു മാനവികകൂട്ടായ്മയാണ്  നോബിള്‍ സോഴ്‌സ് കേരള. പാലിയേറ്റിവ് കെയര്‍ യൂണിറ്റ്, കമ്മ്യുണിറ്റി സൈക്രാര്‍ട്ടി യൂണിറ്റ്, റിഹാബിലിറ്റേഷന്‍ സെന്റര്‍, പ്രതിമാസ ഭക്ഷ്യവിതരണ സംവിധാനം, മെഡിസിന്‍ എയ്ഡ് യൂണിറ്റ്, ചികിത്സ സഹായപദ്ധതി, തുടങ്ങിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തി വരുന്നു. ഇതിന്റെ ഭാഗമായി 'നോബിള്‍ കമ്മ്യൂണ്‍' എന്ന സാമൂഹ്യ സമാശ്വാസകേന്ദ്രം യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. 
ഇവയ്‌ക്കെല്ലാം സഹായം തേടി നോബിള്‍ സോഴ്‌സ്  ഭാരവാഹികള്‍, നവയുഗം കേന്ദ്രകമ്മിറ്റി അംഗമായ ഹനീഫ വെളിയങ്കോട് വഴി നടത്തിയ  അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ്, 2015ല്‍ അന്തരിച്ച നവയുഗം വൈസ്പ്രസിഡന്റും, ജീവകാരുണ്യപ്രവര്‍ത്തകയുമായ സഫിയ അജിത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള  ജീവകാരുണ്യസഹായഫണ്ടില്‍ നിന്നും, രണ്ടുലക്ഷം രൂപ സഹായധനമായി നല്‍കാന്‍ നവയുഗം കേന്ദ്രകമ്മിറ്റി തീരുമാനിച്ചത്. 

വെളിയങ്കോടുള്ള നോബിള്‍ സോഴ്‌സ് കേരളയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വെച്ച് സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി  പി.പി.സുനീര്‍, സഫിയ അജിത സഹായഫണ്ട് തുക  നോബിള്‍ സോഴ്‌സ് ട്രെഷറര്‍  വി.കെ.ബേബിയ്ക്ക് കൈമാറി.

നവയുഗം മുന്‍ ജനറല്‍ സെക്രെട്ടറിയും അകഥഎ  ജില്ലാ എക്‌സിക്യൂട്ടീവ് അംഗവുമായ ടി.കെ ഫസലു റഹ്മാന്‍ ആമുഖപ്രസംഗം നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി എന്‍.കെ.സൈനുദ്ദീന്‍, പ്രവാസി ഫെഡറേഷന്‍ നേതാക്കളായ അഷറഫ്, ഹാരിസ് പരിചകം എന്നിവരും നോബിള്‍ സോഴ്‌സ് ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്തു.

നവയുഗം പത്താംവാര്‍ഷികം ആഘോഷിയ്ക്കുന്ന ഈ വര്‍ഷം, മറ്റു വര്‍ഷങ്ങളെക്കാളുമേറേ  ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍  നടത്തുമെന്ന് നവയുഗം ജീവകാരുണ്യവിഭാഗം അറിയിച്ചു.

ഫോട്ടോ: സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി പി.പി.സുനീര്‍, സഫിയ അജിത സഹായഫണ്ട് തുക  നോബിള്‍ സോഴ്‌സ് ട്രെഷറര്‍  വി.കെ.ബേബിയ്ക്ക് കൈമാറുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക