Image

ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്നയുടെ തിരഞ്ഞെടുപ്പും ഈസ്റ്റര്‍ വിഷു ആഘോഷവും

Published on 30 April, 2017
ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്നയുടെ തിരഞ്ഞെടുപ്പും ഈസ്റ്റര്‍ വിഷു ആഘോഷവും
  വിയന്ന: ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിവിധ പരിപാടികളോടെ ഈസ്റ്റര്‍ വിഷു ആഘോഷം നടത്തി. സജി മതുപുറത്ത് സ്വാഗതം ആശംസിച്ച ചടങ്ങില്‍ മോഹന്‍ പ്രറ്റ്‌നറും കുടുംബവും അംഗങ്ങള്‍ക്കുവേണ്ടി വിഷുക്കണി ഒരുക്കി.

തുടര്‍ന്നു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. പുതിയ ഭാരവാഹികളായി സന്തോഷ് പനച്ചിക്കല്‍ (പ്രസിഡന്റ്), പ്രിന്‍സ് പത്തിപ്പറന്പില്‍ (വൈസ് പ്രസിഡന്റ്), സജി മതുപ്പുറത്ത് (സെക്രട്ടറി), മോഹന്‍ പ്രറ്റ്‌നര്‍ (ജോയിന്റ് സെക്രട്ടറി), ബിനു മാര്‍ക്കോസ് (ട്രഷറര്‍), ഷാജി ചേലപ്പുറത്ത് (ആര്‍ട്‌സ് ക്ലബ് സെക്രട്ടറി), റോയി തെക്കുംകോവില്‍ (സ്‌പോര്‍ട്‌സ് ക്ലബ്), നിതിന്‍ ഐക്കരേട്ട് (പബ്ലിക് റിലേഷന്‍സ്) എന്നിവരെ തെരഞ്ഞെടുത്തു.

സംഘടനയുടെ ഏറ്റവും പ്രധാന ആഘോഷമായ ഉത്സവ് 2017 എന്ന സാംസ്‌കാരിക സംഗമം സെപ്റ്റംബര്‍ 16ന് സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. സ്‌നേഹവിരുന്നോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു. ജോമോന്‍ ചേലപ്പുറത്ത് സംസാരിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക